Tuesday 19 March 2024




പൃഥ്വിരാജ്, അച്ഛന്റെ സ്വഭാവം പോലെ ക്ഷുപിതനാണ് :മോഹൻലാൽ

By BINDU PP .08 Oct, 2018

imran-azhar

 

 

 


മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്നു ചിത്രമാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫർ. സ്റ്റിഫന്‍ നെടുമ്പള്ളിയെന്ന രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. ചിത്രത്തിൽ പൃഥ്വിരാജ് എന്ന സംവിധായകനോടൊപ്പം അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് മോഹൻലാൽ.പൃഥ്വി തന്നെ അത്ഭുതപെടുത്തിയെന്ന് മോഹൻലാൽ പറഞ്ഞു. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ. താരസമ്പന്നമായ ചിത്രത്തിൽ മോഹൻലാലിനൊപ്പം വിവേക് ഒബ്റോയ്, മഞ്ജുവാര്യർ, ടോവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ, ഫാസിൽ എന്നിവരും അഭിനയിക്കുന്നുണ്ട്.

 

മോഹൻലാലിൻറെ വാക്കുകൾ.....

 

പൃഥ്വി എന്നെ അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്. ഒരു സംവിധായകൻ എന്ന് പറയുന്നത് സിനിമയുടെ മേധാവിയാണ്. കമാൻഡിങ് പവര്‍ വേണ്ടി വരും. അതിലേക്ക് ഒക്കെ പൃഥ്വിരാജ് പെട്ടെന്ന് ഇഴുകിചേര്‍ന്നു. എനിക്ക് ചെറുപ്പം മുതലേ അറിയാവുന്നതാണ് പൃഥ്വിരാജിനെ. പോസറ്റീവായും സീരിയസായും സിനിമയെ സമീപിക്കുന്ന ആളാണ്. ഇത്രയും സിനിമകളിൽ അഭിനയിച്ചിട്ടും അതിന്റെ കമാൻഡിങ് ഏറ്റെടുക്കാൻ സാധിച്ചത് തന്നെ വലിയ കാര്യം.സംവിധായകനാകുമ്പോള്‍ ചിലപ്പോള്‍ ക്ഷുഭിതനാകേണ്ടി വരും. അത് ക്ഷുഭിതനാകാൻ വേണ്ടി ക്ഷുഭിതനാകുന്നതല്ല. എന്തെങ്കിലും വിഷയം ഉണ്ടാകുമ്പോഴല്ലേ. ആ കാര്യം കഴിഞ്ഞാല്‍ അത് മറക്കും. അങ്ങനെ കുറച്ചൊക്കെ ക്ഷുഭിതനുമാണ് പൃഥ്വിരാജ്. അച്ഛന്റെ സ്വഭാവം പോലെ.വലിയൊരു സിനിമയാണ് ലൂസിഫര്‍. മലയാള സിനിമയില്‍ സാധാരണ ഇല്ലാത്തതുപോലെ വലിയ സ്റ്റാര്‍ കാസ്റ്റും ഒക്കെ ഉള്ള ചിത്രമാണ്. ഒരു വലിയ സന്ദേശവും ചിത്രം പറയുന്നുണ്ട്. അങ്ങനെ പറഞ്ഞുപോയാല്‍ ചിലപ്പോള്‍ കഥ മുഴുവൻ പറഞ്ഞുപോകും. വ്യത്യസ്തമായ രീതിയിലാണ് ലൂസിഫറിന്റെ ഷൂട്ടിങ്.