Wednesday 24 January 2018

ആക്ഷൻ ത്രില്ലർ ചിത്രത്തിൽ മോഹൻലാൽ - പ്രിത്വിരാജ് നായകന്മാരാകുന്നു

By BINDU PP .11 Jan, 2018

imran-azhar

 

 

 

2018 മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ചിത്രമാണ് മുരളി ഗോപിയുടെ തിരക്കഥ ഒരുക്കി മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ലൂസിഫർ’ എന്ന ചിത്രം.ഇപ്പോൾ ഇതാ മറ്റൊരു വാർത്ത ‘ലൂസിഫറി’ന് ശേഷം മോഹൻലാലും പൃഥ്വിരാജും മറ്റൊരു ബിഗ് ബജറ്റ് ആക്ഷൻ ചിത്രത്തിനായി ഒന്നിക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. എന്നാൽ ആരായിരിക്കും ഈ സിനിമ സംവിധാനം ചെയ്യുന്നത് എന്ന് അറിവായിട്ടില്ല. ഇത്തരത്തിൽ ഒരു ചിത്രം അണിയറയിൽ വളരെ സജീവമായി തന്നെ ഒരുങ്ങുന്നു എന്നത് സ്ഥിരീകരിച്ച വാർത്തയാണ്.ഇതിനു മുൻപും മോഹൻലാലുംപൃഥ്വിരാജും സ്‌ക്രീനിൽ ഒന്നിക്കാനുള്ള സാധ്യതകൾ ഉണ്ടായിരുന്നു. പല സാഹചര്യങ്ങൾ കൊണ്ട് അത് നടന്നില്ല. മോഹൻലാൽ -പൃഥ്വിരാജ് കോംബോ ഏറെ പ്രതീക്ഷയിലാണ് മലയാളികൾ.