By BINDU PP .03 May, 2018
മലയാളത്തിന്റെ താരരാജാവിനെ കണ്ട് പൊട്ടിക്കരഞ്ഞു പൃഥ്വിരാജിന്റെ നായിക ദുർഗ കൃഷ്ണ. കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞു നിന്നത് ലാലേട്ടന്റെ കൂടെയുള്ള സെൽഫികളായിരുന്ന്. വിമാനം എന്ന ചിത്രത്തിലൂടെ സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ച നടിയാണ് ദുർഗ കൃഷ്ണ. വിമാനം എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ദുർഗ കൃഷ്ണ.തന്റെ പ്രിയതാരം മോഹൻലാലിനെ നേരിട്ട് കണ്ട അനുഭവമാണ് പ്രേക്ഷകർക്ക് പങ്കുവച്ചത്.
ദുർഗയുടെ വാക്കുകൾ ....
‘സ്വപ്നം സഫലമായപോലെ, അദ്ദേഹത്തോട് സംസാരിക്കുമ്പോൾ ഞാൻ കരയുകയായിരുന്നു, ഒന്നും പറയാനാകുന്നില്ല. അദ്ദേഹം വളരെ സിംപിൾ ആണ്.’ – ദുർഗ പറഞ്ഞു. മോഹന്‍ലാലിനെ നേരിട്ട് കണ്ടപ്പോൾ സന്തോഷം കൊണ്ട് കരയുകയായിരുന്നെന്ന് ദുർഗ പറയുന്നു.