Tuesday 19 March 2024




വീണ്ടും ലാലിസം ആരോപണം: പ്രയാഗയ്‌ക്കൊപ്പം സ്റ്റേജിൽ പാട്ട് പാടുമ്പോൾ ചുണ്ടനക്കി ലാലേട്ടൻ

By BINDU PP .01 Jan, 1970

imran-azhar

 

 


വീണ്ടും ലാലേട്ടന്റെ ലാലിസത്തെ തോല്പിക്കുന്ന ദുരന്തം. ഓസ്‌ട്രേലിയയില്‍ നടന്ന സ്‌റ്റേജ് ഷോയിലാണ് വീണ്ടും ലാലിസമെന്ന ആരോപണം. പ്രയാഗ മാര്‍ട്ടിനൊപ്പം ചന്ദ്രികയില്‍ അലിയുന്നു ചന്ദ്രകാന്തം എന്ന ഗാനം ആലപിക്കുന്നതിനിടെയാണ് സംഭവം. പാട്ട് പാടുത്തുടങ്ങി ആദ്യ പല്ലവിയ്ക്ക് ശേഷമാണ് അബദ്ധം പറ്റുന്നത്. മോഹന്‍ലാല്‍ പാടാതിരിക്കുമ്ബോള്‍ തന്നെ പാട്ട് ആരംഭിച്ചു കഴിഞ്ഞു. ഉടന്‍ തന്നെ അദ്ദേഹം മൈക്ക് അടുപ്പിച്ച്‌ പാടുന്നത് പോലെ കാണിക്കുകയായിരുന്നു.ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നു. ഓസ്‌ട്രേലിയയിലെ ഒരു മലയാളി സംഘടന ഒരുക്കിയ മോഹന്‍ലാല്‍ സ്റ്റാര്‍നൈറ്റ് എന്ന ഷോയ്ക്കിടെയാണ് സംഭവം. പാട്ടും നൃത്തവുമായി മോഹന്‍ലാല്‍ ഷോയുടെ ഭാഗമായിരുന്നു. കേരളത്തില്‍ ദേശീയ ഗെയിംസ് ഉദ്ഘാടനത്തോടനുബന്ധിച്ച്‌ നടന്ന ലാലിസം ഷോയിലായിരുന്നു സമാന അനുഭവം ഉണ്ടാകുന്നത്.