Friday 07 August 2020




'സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളല്ല സർ' 50 ന്റെ നിറവിൽ ലൂസിഫർ

By Sooraj Surendran.03 May, 2019

imran-azhar

 

 

യുവ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധായകനായ ചിത്രമാണ് ലൂസിഫർ. ചിത്രം റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിട്ടിട്ടും വളരെ വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലൂസിഫറിന് ലഭിച്ചത്. 100 കോടിയും, 150 കോടിയും പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ് ലൂസിഫർ. ലൂസിഫർ 50 ദിവസങ്ങൾ പിന്നിട്ടതിന്റെ സന്തോഷത്തിലാണ് അണിയറ പ്രവർത്തകർ. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ ഇരുകൈകളോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ചിത്രത്തിലെ മാസ് രംഗങ്ങൾ സിനിമ കണ്ടിറങ്ങുന്നവനെ വീണ്ടും തീയേറ്ററിലേക്ക് ആകര്ഷിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.