Sunday 18 April 2021




അഞ്ച് ഭാഷകൾ, 50ലേറെ രാജ്യങ്ങൾ, 5000 സ്‌ക്രീനുകൾ; മരക്കാർ അറബിക്കടലിന്റെ സിംഹം റിലീസ് മെയ് 13ന്

By സൂരജ് സുരേന്ദ്രന്‍.28 Feb, 2021

imran-azhar

 

 

പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം മെയ് 13ന് റിലീസിനെത്തും.

 

ലോകമെമ്പാടും ചിത്രം പ്രദർശനത്തിനെത്തും. മലയാള സിനിമയുടെ തലവര മാറ്റിയെഴുതാൻ പോകുന്ന ചിത്രമാണ് മരക്കാറെന്നാണ് ആരാധകർ പറയുന്നത്.

 

ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂൺലൈറ്റ് എന്റർടെയിൻമെന്റും, കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് മരക്കാർ നിർമിക്കുന്നത്.

 

മോഹൻലാലിനൊപ്പം സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, സിദ്ദീഖ്, സംവിധായകൻ ഫാസിൽ, കല്യാണി പ്രിയദർശൻ എന്നിവരും വേഷമിടുന്നു.

 

മാർവെൽ സിനിമകൾക്ക് വിഎഫ്എ ക്‌സ് ഒരുക്കിയ അനിബ്രയിനാണ് മരയ്ക്കാറിന് വിഎഫ്എക്‌സ് ഒരുക്കുന്നത്.