By Abhirami Sajikumar.18 May, 2018
മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളിയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഡു ഓര് ഡൈ എന്ന ടാഗ് ലൈനോടു കൂടിയാണ് മോഹന്‍ലാല്‍ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടത്. മോഹന്‍ലാലും സുരാജ് വെഞ്ഞാറമൂടും കാറിനകത്തിരിക്കുന്ന പോസ്റ്ററാണ് ഇറങ്ങിയത്.
നേരത്തെ ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും പുറത്തിറങ്ങിയിരുന്നു. മോഹന്‍ലാലും കാറും കൊക്കയിലേയ്ക്ക് മറിയുന്ന ചിത്രം നേരത്തെ സോഷ്യല്‍ മീഡിയ ചര്‍ച്ചയായിരുന്നു.
നീരാളി ഒരു സ്റ്റൈലൈസ്ഡ് ത്രില്ലര്‍ ചിത്രമാണ്. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ കമ്ബ്യൂട്ടര്‍ ഗ്രാഫിക്സ് ചിത്രമാണ് നീരാളി. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ഗ്രാഫിക്സ് സാങ്കേതിക വിദ്യയാണ് നീരാളിയില്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് തിരക്കഥാകൃത്ത് സാജു തോമസ്.
നദിയാ മൊയ്തുവും പാര്‍വ്വതി നായരുമാണ് ഈ പ്രധാന സ്ത്രീകഥാപാത്രങ്ങളിലെത്തുന്നത്. സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്, സായ് കുമാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
നവാഗതനായ സാജു തോമസാണ് തിരക്കഥ. സന്തോഷ് തുണ്ടിയിലാണ് ക്യാമറ. അജോയ് വര്‍മ്മ എഡിറ്റിംഗും നിര്‍വ്വഹിക്കും. ദസ്തോല, എസ്.ആര്.കെ എന്നീ ഹിന്ദി ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മ്മയുടെ ആദ്യ മലയാള ചിത്രം കൂടിയാണിത്. മുംബൈ, തായ്ലാന്ഡ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം. ചിത്രത്തിന്റെ റിലീസ് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. മൂണ്‍ഷോട് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ സന്തോഷ്.ടി.കുരുവിളയാണ് നിര്‍മ്മാണം.