Friday 15 November 2019




'താങ്ക്സ് ഫോർ ദി മാജിക്കൽ പെർഫോമെൻസ്' യുവിക്ക് ആശംസകളുമായി മോഹൻലാൽ

By Sooraj Surendran .11 Jun, 2019

imran-azhar

 

 

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്ക് ഒരിക്കലും മറക്കാനാകാത്ത ദിവസമാണ് ജൂൺ 10. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓൾറൗണ്ടറായ യുവരാജ് സിംഗിന്റെ വിരമിക്കൽ പ്രഖ്യാപനം ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ക്രിക്കറ്റ് രംഗത്ത് നിന്നുള്ള നിരവധി പേരാണ് യുവരാജിന് ആശംസകളുമായി രംഗത്തെത്തിയത്. യുവരാജ് സിങ്ങിനെക്കുറിച്ചുളള പോസ്റ്റുകള്‍ കൊണ്ട് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയ നിറഞ്ഞിരുന്നു. ഇതിനിടയിലാണ് യുവരാജിന് ആശംസകൾ അറിയിച്ച് മലയാളികളുടെ പ്രിയ താരം മോഹൻലാൽ രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് മോഹൻലാൽ യുവരാജിന് ആശംസകൾ അറിയിച്ചത്. താങ്ക്സ് ഫോർ ദി മാജിക്കൽ പെർഫോമെൻസ്. മുന്നോട്ടുള്ള ഭാവിക്ക് ആശംസകൾ നേരുന്നു എന്നായിരുന്നു മോഹൻലാലിൻറെ ട്വീറ്റ്. ഏകദിന ക്രിക്കറ്റിലും ടി ട്വൻറി ശൈലിയിൽ ബാറ്റ് വീശുന്ന യുവരാജ് മികച്ച സംഭാവനയാണ് ഇന്ത്യൻ ക്രിക്കറ്റിനായി നൽകിയിട്ടുള്ളത്. 2007ലെ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ഒരോവറിൽ ആറ് സിക്‌സറുകൾ പറത്തിയ യുവിയുടെ പ്രകടനം ചരിത്ര താളുകളിൽ എന്നും മായാതെ നിലനിൽക്കും.

Thanks for the magical performances, @YUVSTRONG12! Wishing you the best for future.#YuvrajSingh pic.twitter.com/YQvmJuO3jq

— Mohanlal (@Mohanlal) June 11, 2019 " target="_blank">