Wednesday 18 July 2018

എല്ലാം ശരിയാകും എന്ന ഉറച്ച പ്രതീക്ഷയോടെ വീണ്ടും കാണാമെന്നു പറഞ്ഞു മടങ്ങി....മന്ത്രിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മോഹന്‍ലാല്‍

By Anju N P.31 Dec, 1969

imran-azhar


അമ്മയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ക്കിടെ സിനിമ - സാംസ്‌കാരിക മന്ത്രി ശ്രീ എ കെ ബാലനുമായി നടത്തിയ ചര്‍ച്ചയെക്കുറിച്ച് മോഹന്‍ലാല്‍ തുറന്ന് പറയുന്നു. മലയാള ചലച്ചിത്ര മേഖലയിലെ സമസ്ത പ്രശ്‌നങ്ങള്‍ക്കും സമഗ്ര പരിഹാരമാണ് പിണറായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നു മന്ത്രി അഭിപ്രായപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ചര്‍ച്ചയിലെ വിശദാംശങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്.

 

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

സിനിമ - സാംസ്‌കാരിക മന്ത്രി ശ്രീ എ കെ ബാലനുമായി വിശദമായ കൂടികാഴ്ച നടത്തി. തിരുവനന്തപുരത്തെ ഔദ്യോഗീക വസതിയില്‍ ആയിരുന്നു കൂടിക്കാഴ്ച്ച. മലയാള ചലച്ചിത്ര മേഖലയിലെ സമസ്ത പ്രശ്‌നങ്ങള്‍ക്കും സമഗ്ര പരിഹാരമാണ് പിണറായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്നു മന്ത്രി വിശദീകരിച്ചു. അത്തരം നല്ല പദ്ധതികള്‍ക്കു പൂര്‍ണ പിന്തുണ അറിയിച്ചു. അക്രമത്തിനിരയാ നടിക്കൊപ്പം ആണ് ഞാന്‍ എന്നും അമ്മയും അങ്ങനെ ആയിരിക്കുമെന്ന് ചര്‍ച്ചക്കിടയില്‍ പറഞ്ഞു. മാധ്യമങ്ങളും അമ്മയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കേണ്ടതാണ്. മലയാള സിനിമ മേഖലക്കെതിരെ നടന്ന പ്രചാരണങ്ങളെ നാമെല്ലാം ഒറ്റകെട്ടായി നേരിടണം. പ്രശങ്ങള്‍ തീരണം, മഞ്ഞുരുകണം. നല്ല മാറ്റം ഉണ്ടാകണം. കേരളം ഒറ്റ മനസോടെ മലയാള സിനിമയുടെ വികസനത്തിനും വിജയത്തിനും പ്രയത്‌നിക്കണം. ചിത്രാഞ്ജലി സ്റ്റുഡിയോ കോപ്ലസ് ഉള്‍പ്പടെ സിനിമ മേഖലക്ക് വേണ്ടി വലിയ പദ്ദതികളാണ് സര്‍ക്കാര്‍ തയാറാക്കിയത്. അതില്‍ അമ്മയുടെ പൂര്‍ണ പിന്തുണ ഞാന്‍ വാഗ്ദാനം ചെയ്തു. മന്ത്രി ഒരു പുസ്തകവും സിനിമാ മൊമന്റോയും സ്നേഹോപഹാരമായി തന്നു. സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ എല്ലാം ശരിയാകും എന്ന ഉറച്ച പ്രതീക്ഷയോടെ വീണ്ടും കാണാമെന്നു പറഞ്ഞു മടങ്ങി.