Friday 24 May 2019


ദാസേട്ടന് മുന്നിൽ ഗാനം ആലപിച്ച് ലാലേട്ടൻ

By Sooraj Surendran .21 Apr, 2019

imran-azhar

 

 

'പി സുബ്രമണ്യം - മലയാള സിനിമയുടെ ഭീഷ്മാചാര്യർ' പുസ്തക പ്രകാശന വേദി ധന്യമാക്കി മോഹൻലാലിൻറെ ഗാനം. മലയാള സിനിമയുടെ ഗുരുകാരണവരായ പി സുബ്രഹ്മണ്യത്തെ കുറിച്ച് ശ്രീകുമാരൻ തമ്പി എഴുതിയ 'പി സുബ്രമണ്യം - മലയാള സിനിമയുടെ ഭീഷ്മാചാര്യർ' എന്ന പുസ്തകം മലയാളികളുടെ പ്രിയ നടൻ പത്മഭൂഷൺ മോഹൻലാൽ നടൻ മധുവിന് നൽകി പ്രകാശനം ചെയ്തു. ഗാനഗന്ധർവൻ കെ ജെ യേശുദാസാണ് ചടങ്ങ് ഉദ്‌ഘാടനം ചെയ്തത്. ഉദ്‌ഘാടന ചടങ്ങുകൾക്ക് ശേഷമാണ് മോഹൻലാൽ ഗാനഗന്ധർവന് മുന്നിൽ ഗാനം ആലപിച്ചത്. 'ഈശ്വര ചിന്തയിതൊന്നേ' എന്നുതുടങ്ങുന്ന ഗാനമാണ് മോഹൻലാൽ ആലപിച്ചത്. തിരുവനന്തപുരം വഴുതക്കാട്ടെ ടാഗോർ തീയറ്ററിലാണ് വർണാഭമായ പുസ്തക പ്രകാശന ചടങ്ങ് നടന്നത്.