Friday 18 October 2019




ഹിറ്റടിക്കാൻ മോഹൻലാൽ സൂര്യ കോംബോ; കാപ്പാൻ സെപ്റ്റംബര്‍ 20ന് റിലീസ് ചെയ്യും

By Sooraj Surendran.16 Sep, 2019

imran-azhar

 

 

നടിപ്പിൻ നായകൻ സൂര്യക്കൊപ്പം തമിഴകത്ത് ഹിറ്റടിക്കാൻ ഒരുങ്ങുകയാണ് മലയാളികളുടെ പ്രിയതാരം കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. മോഹൻലാലും സൂര്യയും പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രം കാപ്പാൻ സെപ്റ്റംബർ 20ന് തീയറ്ററുകളിൽ റിലീസ് ചെയ്യും. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം കെ വി ആനന്ദ് ആണ് സംവിധാനം ചെയ്യുന്നത്. സയേഷയാണ് ചിത്രത്തിൽ നായികാ വേഷത്തിലെത്തുന്നത്. മൂന്നു കോടിയോളം രൂപ നല്‍കി കാപ്പാന്റെ കേരള വിതരണ അവകാശം മുളകുപാടം ഫിലംസാണ് സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിൽ 140-170 സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.