Tuesday 19 March 2024




മോഹൻലാലും- സൂര്യയും ഒന്നിക്കുന്നു: മോഹന്‍ലാലിന്റെ പ്രതിഫലം 15 കോടി

By Bindu PP .31 Dec, 1969

imran-azhar

 

 

മോഹൻലാലും തെന്നിന്ത്യൻ സൂപ്പർ താരം സൂര്യയും ഒന്നിക്കുന്നു. ഇതിനായുള്ള കാത്തിരിപ്പിലാണ് ഓരോ ആരാധകരും. ആദ്യമായാണ് മോഹൻലാൽ സൂര്യയുടെ കൂടെ അഭിനയിക്കുന്നത്. കെ വി ആനന്ദിന്റെ സിനിമയിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. കെ വി ആനന്ദ് തന്നെയാണ് ട്വിറ്ററില്‍ കൂടി വാര്‍ത്ത പുറത്ത് വിട്ടത്. തമിഴില്‍ ഒരുക്കുന്ന ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

 

ചിത്രത്തിന് വേണ്ടി മോഹന്‍ലാലിന് 15 കോടി രൂപ പ്രതിഫലമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രത്തിന് സംഘട്ടനം ഒരുക്കാന്‍ എത്തുന്നത് ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍ ആണെന്നും സൂചനയുണ്ട്. പീറ്റര്‍ ഹെയ്‌നോടൊപ്പം മോഹന്‍ലാലും സൂര്യയും ഒന്നിക്കുമ്ബോള്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ആക്ഷന്‍ സിനിമകളില്‍ ഒന്നായിരിക്കും ഈ ചിത്രമെന്നാണ് ആരാധകരുടെ പ്രതീക്ഷ.ചിത്രത്തില്‍ തെലുങ്ക് നടന്‍ അല്ലു സിരിഷ് കൂടി ഉണ്ടാകുമെന്ന് വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ആണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.