Tuesday 19 March 2024




മോഹന്‍ലാല്‍ തമിഴിലേക്ക് റീമേക്ക് ! തമിഴില്‍ ജ്യോതിക കട്ട രജനീഫാൻ

By BINDU PP .04 May, 2018

imran-azhar

 

 

സാജിത് യഹിയ സംവിധാനം ചെയ്ത മോഹന്‍ലാല്‍ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. മഞ്ജു വാര്യര്‍ അവതരിപ്പിച്ച കഥാപാത്രത്തെ തമിഴില്‍ ജ്യോതികയാണ് അവതരിപ്പിക്കുന്നത്. കടുത്ത രജനീകാന്ത് ആരാധികയായാണ് ജ്യോതിക എത്തുക.'രജനി സെല്‍വി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ രചയിതാവ് സുനീഷ് വരനാട് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ഇതിനു മുമ്ബ് മഞ്ജു വാര്യര്‍ നായികയായെത്തിയ 'ഹൗ ഓള്‍ഡ് ആര്‍ യു' തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. അന്നും ജ്യോതിക തന്നെയായിരുന്നു നായിക.