Friday 18 October 2019




അച്ഛാ ലാലങ്കിൾ.. ലാലങ്കിൾ..! മോഹൻലാൽ ഫോണിലൂടെ അഭിനന്ദിച്ചപ്പോൾ സന്തോഷം അടക്കാനാവാതെ കീർത്തി സുരേഷ്; വീഡിയോ വൈറൽ

By Sooraj Surendran.25 Aug, 2019

imran-azhar

 

 

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയതിന്റെ അതിരുകവിഞ്ഞ സന്തോഷത്തിലാണ് കീർത്തി സുരേഷ്. വഴുതക്കാട് വിമൻസ് കോളജ് ജംക്‌ഷനിലെ ഫ്ലാറ്റിൽ വെച്ചാണ് ദേശീയ പുരസ്‌കാരം ലഭിച്ച വിവരം കീർത്തി സുരേഷ് അറിയുന്നത്. പുരസ്‌കാര നിറവിൽ കീർത്തി സന്തോഷിക്കുമ്പോൾ മറ്റൊരു സർപ്രൈസും കീർത്തിയെ തേടിയെത്തി.

 

ദേശീയ പുരസ്‌കാരം ലഭിച്ച കീർത്തി സുരേഷിനെ നടൻ മോഹൻലാൽ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു. മോഹൻലാലിൻറെ ഫോൺ വന്നതും അച്ഛാ ലാലങ്കിൾ.. ലാലങ്കിൾ..! കീർത്തി തുള്ളിച്ചാടി. മോഹൻലാൽ ഫാൻസിന്റെ ഫെയ്സ്ബുക്ക് പേജിലാണ് ഈ വിഡിയോ പുറത്തുവിട്ടത്. സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയാണ് ഈ വീഡിയോ. അഭിനന്ദനം അറിയിച്ച മോഹൻലാലിന് നന്ദി പറഞ്ഞ് കീർത്തി ഫോൺ അച്ഛൻ സുരേഷ് കുമാറിന് കൈമാറുകയും ചെയ്തു. ഉടനെ സുരേഷ് കുമാറിന്റെ മറുപടി അടുത്ത തവണ ഞാൻ വാങ്ങിക്കും ലാലു നോക്കിക്കോളൂ.... അദ്ദേഹത്തിന്റെ രസകരമായ മറുപടി പൊട്ടിച്ചിരി പടർത്തി.