Tuesday 22 October 2019




പിണക്കം മറന്ന് മോഹന്‍ലാലും വിനയനും ആദ്യമായി ഒന്നിക്കുന്നു

By anju.12 Feb, 2019

imran-azhar


മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലും സംവിദായകന്‍ വിനയനും തമ്മിലുളള മൂന്നു പതിറ്റാണ്ട് നീളുന്ന പിണക്കത്തിന് അവസാനം. പിണക്കം മറന്ന് മോഹന്‍ലാലും വിനയനും ആദ്യമായി ഒന്നിക്കുകയാണ്. മോഹന്‍ലാലുമൊത്തു നില്‍ക്കുന്ന ചിത്രത്തോടൊപ്പം വിനയന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.



വിനയന്‍ ഫേസ്ബുക്ക് കുറിപ്പിങ്ങനെ...

' ഇന്നു രാവിലെ ശ്രീ മോഹന്‍ലാലുമായി കുറേ നേരം സംസാരിച്ചിരുന്നു.. വളരെ പോസിറ്റീവായ ചര്‍ച്ച ആയിരുന്നു അത്.. ശ്രീ മോഹന്‍ലാലും ഞാനും ചേര്‍ന്ന ഒരു സിനിമ ഉണ്ടാകാന്‍ പോകുന്നു എന്ന സന്തോഷകരമായ വാര്‍ത്ത സഹൃദയരായ എല്ലാ സിനിമാ സ്‌നേഹികളേയും എന്റെ പ്രിയ സുഹൃത്തുക്കളേയും സ്‌നേഹ പൂര്‍വ്വം അറിയിച്ചുകൊള്ളട്ടെ.. കഥയെ പറ്റിയുള്ള അവസാന തീരുമാനം ആയിട്ടില്ല.. ഏതായാലും മാര്‍ച്ച് അവസാന വാരം ഷൂട്ടിംഗ് തുടങ്ങുന്ന എന്റെ പുതിയ ചിത്രത്തിന് ശേഷം ഈ ചിത്രത്തിന്റെ പേപ്പര്‍ ജോലികള്‍ ആരംഭിക്കും.. വലിയ ക്യാന്‍വാസില്‍ കഥ പറയുന്ന ബൃഹത്തായ ഒരു ചിത്രമായിരിക്കും അത്.. ഏവരുടേയും സ്‌നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു..''