Tuesday 19 March 2024




5 മില്യൻ ആരാധകരുമായി ട്വിറ്ററിൽ മോഹൻലാൽ

By Abhirami Sajikumar.29 Mar, 2018

imran-azhar

 

ട്വിറ്ററിൽ അൻപത് ലക്ഷം ആരാധകരുമായി  മോഹൻലാൽ. മലയാളത്തിൽ ഏറ്റവുമധികം ഫോളോവേർസ് ഉളള ട്വിറ്റർ അക്കൗണ്ടും മോഹൻലാലിന്റേതാണ്. പതിനഞ്ച് ലക്ഷം ആരാധകരുമായി ദുൽഖർ സൽമാനാണ് മോഹൻലാലിന്റ പുറകിലുള്ളത്.

മലയാളിതാരങ്ങളിൽ പൊതുവെ ട്വിറ്ററിൽ അധികമാരും ശ്രദ്ധചെലുത്താറില്ല. എന്നാൽ ട്വിറ്ററിലൂടെ നിരന്തരം ആരാധകരുമായി മോഹൻലാൽ സംവദിക്കാറുണ്ട്. പുതിയ സിനിമകളുടെ വിശേഷങ്ങളും ബ്ലോഗും അദ്ദേഹം ട്വീറ്റ് ചെയ്യാറുണ്ട്. തെലുങ്കിലും തമിഴിലും ഉള്ള ജനപ്രിയതും ആരാധകരുടെ എണ്ണം വർധിക്കാൻ കാരണമായി.