Monday 23 April 2018

വെളിപാടിന്റെ പുസ്തകത്തിലെ ലാലേട്ടന്റെ ഉഗ്രന്‍ ഡാന്‍സ്: വീഡിയോ കാണാം

By BINDU PP.23 Jul, 2017

imran-azhar

 

 

 


മോഹൻലാലിൻറെ 'വെളിപാടിന്റെ പുസ്തകം' എന്ന ചിത്രം മലയാളികൾ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ലാലേട്ടന്റെ ഈ ചിത്രവും സര്‍പ്രൈസുകള്‍ തന്നെയാണ് നല്‍കിയിരിക്കുന്നത് എന്ന് നിസ്സംശയം പറയാം. ഇതിനിടയില്‍ സിനിമയിലെ രണ്ട് ചിത്രീകരണ രംഗങ്ങള്‍ നവമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇപ്പോള്‍ ഒരു ഗാനരംഗത്തിന്റെ ചിത്രീകരണ വീഡിയോ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു ഗാനത്തിന്റെ ചിത്രീകരണത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. കല്യാണത്തിന്റെ ഇടയ്ക്കുള്ള ഗാനരംഗമാണിത്. ഷാന്‍ റഹമാന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.സിനിമയുടെ ചിത്രീകരണത്തിനിടെ ഒരു കുട്ടിയെ വെള്ളത്തില്‍ നിന്നും എടുത്തുകൊണ്ടു വന്നശേഷം കരയില്‍ നിന്നും ലാലേട്ടന്‍ കരയുന്ന രംഗം നവമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.