By Anju.05 Apr, 2018
മലയാളത്തിന് ഒട്ടനവധി നല്ല ചിത്രങ്ങള്‍ നല്കിയ വ്യക്തിയാണ് മോഹന്‍ലാല്‍. ലാലേട്ടന്റെ സിനിമക്ക് അക്ഷമയോടെ കാത്തിരിക്കുന്നവരാണ് ഓരോ മലയാളികളും. ഇത് വെളിവാക്കുന്നത് താരത്തിനോടുള്ള അടങ്ങാത്ത ആരാധന തന്നെയാണ് . ഓരോ കഥാപാത്രങ്ങളുെ അത്രമേല്‍ അളത്തില്‍ ഒരോ മലയാളിയുടെ മനസ്സിലും തങ്ങി നില്‍ക്കുന്നുണ്ട്. താരത്തിന്റെ ഇനി വരാനിരിക്കുന്ന ചിത്രങ്ങളുടെ കാര്യത്തിലും പ്രേക്ഷകരുടെ പ്രതീക്ഷ വളരെ ഉയരത്തിലാണ്. ഈ വര്‍ഷം മോഹന്‍ലാലിന് രണ്ട് ചിത്രങ്ങളാണ് റിലീസിന് ഉണ്ടാവുക എന്നാണ് അറിയാന്‍ കഴിയുന്നത്. കൂടാതെ ഗെസ്റ്റ് റോളില്‍ ഒരു ചിത്രവും ഈ വര്‍ഷം ഉണ്ട്.
മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ പ്രതീക്ഷ നല്കുന്ന ചിത്രമാണ് നീരാളി. മോഹന്‍ലാലിനെ നായകനാക്കി നവാഗത സംവിധായകനായ അജോയ് വര്‍മ്മയാണ് ചിത്രം ഒരുക്കുന്നത്. സന്തോഷ് ടി കുരുവിള മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റ് എന്ന ബാനറിലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളുടെ തിരക്കിലാണ് അണിയറപ്രവര്‍ത്തകര്‍. . ജൂണ്‍ 14ന് ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചിത്രത്തില്‍ നദിയ മൊയ്ദുവാണ് മോഹന്‍ലാലിന്റെ നായിക, കൂടാതെ ദിലീഷ് പോത്തന്, സുരാജ് വെഞ്ഞാറമൂട്, പാര്‍വതി നായര്‍ എന്നീ താര നിരകളും ചിത്രത്തില്‍ അണിനിരക്കുന്നു. സന്തോഷ് തുണ്ടിയിലാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. എഡിറ്റിംഗ് നിര്‍വഹിക്കുന്നത് അജോയ് വര്‍മ്മയാണ്.
നീരാളിയെക്കൂടതെ മോഹന്‍ലാലിന്റെ റിലീസുകളില്‍ ഏറ്റവും പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു ചിത്രമാണ് വി എ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ഒടിയന്. പേരുപോലെ തന്നെ ഒടിയന് ഒരു ഫാന്റസി ത്രില്ലറാണ്. ഒടിയന് മാണിക്യന് എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, നരേയ്ന് എന്നീ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഷാജി കുമാറാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ദേശീയ അവാര്‍ഡ് ജേതാവായ ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്. കൂടാതെ പീറ്റര്‍ ഹെയ്നാണ് ഈ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ഒക്ടോബറില്‍ ചിത്രം റിലീസാവുമെന്ന് പറയപ്പെടുന്നു.
ഇത്തിക്കര പക്കിയായി നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണിയിലും മോഹന്‍ലാല്‍ എത്തുന്നുണ്ട്. റോഷന് ആന്‍ഡ്രൂസാണ് ഈ ചിത്രം സംവിധാനം ചെയുന്നത്. സംവിധായകന് ജോഷി ചിത്രം വയനാടന്‍ തമ്പാന് എത്തുന്നു എന്ന വാര്‍ത്തകള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു പക്ഷെ ഷൂട്ടിംഗ് ആരംഭിക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമല്ല. ടോമിച്ചന് മുളകുപാടമായിരിക്കും ഈ ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത ഉദയകൃഷ്ണ ആയിരിക്കും ഈ ചിത്രത്തിന്റെ തിരക്കഥ.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ഉടന്‍ ആരംഭിക്കും. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കി മുരളി ഗോപിയും പൃഥ്വിരാജും മോഹന്‍ലാലിനെ കണ്ടിരുന്നു. ഈ ചിത്രവും നിര്‍മ്മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്. മോഹന്‍ലാലിന്റെ വരാനിരിക്കുന്ന ഏറ്റവും വലിയ ബഡ്ജറ്റ് ചിത്രമാണ് രണ്ടാമൂഴം. ആയിരം കോടി ചിലവില്‍ ഒരുങ്ങുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ബി ആര് ഷെട്ടിയാണ്. വി എ ശ്രീകുമാര്‍ മേനോനാണ് ഈ ചിത്രത്തിന്റെ സംവിധായകന്.