Friday 17 November 2017

മോഹന്‍ലാലിന്റെ വില്ലന്റെ ടീസര്‍ പുറത്ത്‌

By Anju.01 Sep, 2017

imran-azhar

 


മോഹന്‍ലാല്‍- ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം 'വില്ലന്‍' ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ആക്ഷന്‍ രംഗങ്ങത്തോടൊപ്പം ദുരുഹതകളും കോര്‍ത്തിണക്കിയാണ് ട്രയിലര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മഞ്ജു വാര്യരാണ് നായികയായി ചിത്രത്തില്‍ അഭിയനിക്കുന്നത്. മോഹന്‍ലാലിന്റെ ഭാര്യയായാണ് ചിത്രത്തില്‍ മഞ്ജു എത്തുന്നത്. തമിഴ് നടന്‍ വിശാലും ഹന്‍സികയും പ്രധാനാന വേഷത്തില്‍ എത്തുന്നുണ്ട്.

ഇന്ത്യയില്‍ ആദ്യമായി മുഴുനീളം 8കെയില്‍ ചിത്രീകരിക്കുന്ന സിനിമ എന്ന പ്രത്യേകതയും വില്ലനുണ്ട്. പുലിമുരുകനില്‍ സംഘടനരംഗങ്ങള്‍ ഒരുക്കിയ പീറ്റര്‍ ഹെയ്നാണ് ചിത്രത്തിന്റെ ആക്ഷന്‍ കോറിയോഗ്രാഫര്‍. മനോജ് പരമഹംസയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വില്ലന്‍.