Thursday 24 August 2017

മോഷന്‍ ടൈറ്റില്‍ ഹിറ്റാക്കിയ മാജിക്കല്‍ വോയിസിന് നന്ദി പറഞ്ഞ് ജയറാം

By BINDU PP.11 Aug, 2017

imran-azhar

 

 


താരരാജാവിന്റെ ശബ്ദവിസ്മയത്തെ വാനോളം പുകഴ്ത്തി ജയറാം.മോഹന്‍ ലാലിന്റെ അനുഗ്രഹീത ശബ്ദമൊന്നു കൊണ്ടു മാത്രമാണ് തന്റെ പുതിയ ചിത്രത്തിന്റെ മോഷന്‍ ടൈറ്റില്‍ ഇത്ര തരംഗമായതെന്ന് ജയറാം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. സമുദ്രക്കനി സംവിധാനം ചെയ്യുന്ന മലയാള ചിത്രം ആകാശമിഠായിയുടെ മോഷന്‍ ടൈറ്റിലിനാണ് മോഹന്‍ലാല്‍ ശബ്ദം നല്‍കിയിരിക്കുന്നത്.

 

 

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനത്തിലെ അന്നേരം കേശവന്‍ നായരും സാറാമ്മയും തങ്ങള്‍ക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിന് എന്ത് പേരിടണമെന്ന് ആലോചിച്ചു എന്നു തുടങ്ങുന്ന വരികളാണ് മോഷന്‍ പോസ്റ്ററില്‍ മോഹന്‍ ലാല്‍ പറയുന്നത്.തമിഴില്‍ സമുദ്രക്കനി സംവിധാനം ചെയ്ത് അഭിനയിച്ച അപ്പ എന്ന ചിത്രത്തിന്റെ റീമേക്കാണ് ആകാശമിഠായി.