Wednesday 23 August 2017

മൊട്ട രാജേന്ദ്രനെ ചുംബിക്കാൻ സാധിക്കില്ലെന്ന് ക​ല്യാ​ണി നാ​യർ

By BINDU PP.11 May, 2017

imran-azhar



 


മൊട്ട രാജേന്ദ്രനെ ഉമ്മ വെക്കാൻ മലയാളിയായ നവാഗത നടി കല്യാണി നായർ അനിഷ്ടം പ്രകടിപ്പിച്ചു. മോഹന എന്ന തമിഴ് ചിത്രത്തിലാണ് ഇങ്ങനെ ഒരു സംഭവം അരങ്ങേറിയത്.ആ രംഗത്തിൽ അഭിനയിക്കാൻ കല്യാണി തയാറായില്ല. അശ്ലീലമായൊരു ചുംബനമോ, ലിപ് ലോക്കോ ഒന്നുമായിരുന്നില്ല ആ രംഗം. പക്ഷെ നടി ആ ഭാഗത്ത് അഭിനയിക്കാൻ മടിച്ചു. ആൾക്കൂട്ടത്തെ കണ്ടപ്പോൾ കല്യാണി ഭയക്കുകയായിരുന്നുവത്രെ. ഇതേത്തുടർന്ന് നടിയെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി അണിയറക്കാർ സംസാരിച്ചു നോക്കി. ഈ സിനിമ തന്നെ താൻ ഉപേക്ഷിക്കുകയാണെന്ന് നടി പറഞ്ഞുവത്രേ. സംവിധായകൻ ആനന്ദ് സംസാരിച്ചിട്ടും നടി ചുംബനരംഗത്ത് അഭിനയിക്കാൻ തയാറായില്ല. സംസാരത്തിന്‍റെ ശബ്ദം മുറിയിൽ നിന്ന് ഉയർന്നു വന്നപ്പോൾ അതൊരു തർക്കമായി പോലും വ്യാഖ്യാനിക്കപ്പെട്ടു. ഒടുവിൽ ആ രംഗം ചിത്രത്തിൽ നിന്ന് ഒഴിവാക്കി എന്നാണ് കേൾക്കുന്നത്.