Tuesday 19 March 2024




പെണ്ണുകാണല്‍ ഓര്‍മകള്‍ പങ്ക് വച്ച് മുക്ത

By geethu nair.12 Jul, 2020

imran-azhar

കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് മുക്ത. തമിഴിലും ഒരു കൈ മുക്ത പയറ്റി നോക്കിയെങ്കിലും വിവാഹത്തോടെ താരം താത്കാലികമായി സിനിമയോട് ബൈ പറഞ്ഞു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മുക്ത. ഇപ്പോഴിതാ താരം പങ്കുവച്ച രസകരമായ ഓര്‍മ്മകള്‍ ആരാധകരുടെ ശ്രദ്ധ നേടുകയാണ്. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ടൊരു നിമിഷത്തെ കുറിച്ചുള്ള ഓര്‍മ്മകളാണ് മുക്ത പങ്കുവച്ചിരിക്കുന്നത്. ഒരു സാദാ പെണ്ണുകാണല്‍ ചടങ്ങിന്റെ എല്ലാ മാറ്റുമുള്ളതായിരുന്നു മുക്തയുടേതുമെന്ന് ചിത്രങ്ങള്‍ പറയുന്നു.2015 ലായിരുന്നു മുക്തയുടെ വിവാഹം. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്.

കോലഞ്ചേരിയില്‍ ജോര്‍ജ്ജിന്റെയും സാലിയുടെയും രണ്ടു മക്കളില്‍ ഇളയവളാണ് മുക്ത ജോര്‍ജ്. യഥാര്‍ഥ പേര് എല്‍സ ജോര്‍ജ് എന്നാണ്. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് മുക്ത. റിങ്കുവിനും മുക്തയ്ക്കും ഒരു മകളുമുണ്ട്. ചിറകൊടിഞ്ഞ കിനാക്കളായിരുന്നു മുക്തയുടെ അവസാനമിറങ്ങിയ ചിത്രം. മുക്തയ്ക്ക് ഇപ്പോള്‍ ഒരു മകളുണ്ട്. കിയാര എന്ന കണ്‍മണി.