Tuesday 19 March 2024




റാണിമ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുക്ത

By geethu nair.21 Sep, 2020

imran-azhar

ഗായിക റിമി ടോമിയുടെ അമ്മയുടെ ജന്മദിനമായിരുന്നു ഇന്ന്. തന്റെ പ്രിയപ്പെട്ട റാണിയമ്മയ്ക്ക് ജന്മദിനാശംസകള്‍ നേരുകയാണ് മുക്ത. ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയെയാണ് നടി മുക്ത വിവാഹം ചെയ്തിരിക്കുന്നത്. 2015ലായിരുന്നു ഇരുവരുടേയും വിവാഹം. 

ലാല്‍ ജോസ് സംവിധാനം ചെയ്ത് 2006-ല്‍ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോര്‍ജ്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ഗോള്‍, നസ്രാണി, ഹെയ്‌ലസാ, കാഞ്ചീപുരത്തെ കല്യാണം തുടങ്ങി നിരവധി ചിത്രങ്ങളില്‍ മുക്ത അഭിനയിച്ചു.
അടുത്തിടെ തന്റെ പെണ്ണുകാണല്‍ ചടങ്ങിന്റെ ഓര്‍മ്മച്ചിത്രങ്ങളും മുക്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും മുഖ്യ വേഷങ്ങളിലെത്തിയ സ്പൂഫ് ചിത്രം ചിറകൊടിഞ്ഞ കിനാക്കള്‍ ആണ് മുക്തയുടേയാതി അവസാനം തിയേറ്ററില്‍ എത്തിയ സിനിമ. വിവാഹശേഷം അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്ത മുക്ത,കൂടത്തായി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.