Wednesday 15 July 2020




മുന്തിരി മൊഞ്ചനിലെ പ്രൊമോ ഗാനം പുറത്തിറങ്ങി (വീഡിയോ)

By Sooraj Surendran .11 Mar, 2020

imran-azhar

 

 

നവാഗതനായ വിജിത്ത് നമ്പ്യാര്‍ യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന മുന്തിരി മൊഞ്ചൻ ഒരു തവള പറഞ്ഞ കഥ എന്ന ചിത്രത്തിന്റെ പ്രൊമോ ഗാനം പുറത്തിറങ്ങി. ശങ്കർ മഹാദേവന്റെ മാജിക്കൽ വോയിസ് പാട്ടിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. 'കല്യാണി' രാഗത്തിൽ വളരെ മെലോഡിയസായാണ് പ്രൊമോ ഗാനം ഒരുക്കിയിരിക്കുന്നത്. സംഗീതത്തിന് വളരെ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ശ്രേയ ഘോഷാല്‍, ഹരിശങ്കര്‍, വിജേഷ് ഗോപാല്‍ എന്നിവരുടെ പാട്ടുകളും മറ്റൊരു സവിശേഷതയാണ്. സലിം കുമാർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും. പ്രേക്ഷക മനസുകളിൽ വളരെയധികം ആഴത്തിൽ പതിയുന്ന പ്രമേയമാണ് ചിത്രത്തിന്റേതെന്ന് സംവിധായകൻ വിജിത്ത് നമ്പ്യാർ പറഞ്ഞു.