Thursday 21 September 2017

നിയമം നടക്കട്ടെ. നീതി പുലരട്ടെ. കോലാഹലം അല്ല ഉത്തരമെന്ന് : മുരളി ഗോപി

By BINDU PP.15 Jul, 2017

imran-azhar



 

 

പ്രമുഖ നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിനെതിരെ അനുകൂലിച്ചു പ്രതികൂലിച്ചുമുള്ള വിമർശനങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ്. നിരവധിപേർ ഫേസ്ബുക്കിലൂടെ തന്റെ അഭിപ്രായങ്ങൾ പറയുന്നു. ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ മുരളി ഗോപി രംഗത്ത്. തന്റെ നിലപാട് ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറിച്ചിട്ടുണ്ട്.

 

ഫേസ്ബുക്ക് പോസ്റ്റ്

 

കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെടുന്നത് വരെ ഒരാളും കുറ്റവാളി അല്ല. കയ്യടിയുടെയും കൂക്കൂവിളിയുടെയും ഇടയിൽ, കരുണയുടെയും ക്രൂരതയുടെയും ഇടയിൽ ഒരു ഇടമുണ്ട്. പരിഷ്‌കൃതമായ ലോകം ഈ ഇടങ്ങളിൽ ആണ് നിലയുറപ്പിക്കുന്നത്. നിയമം നടക്കട്ടെ. നീതി പുലരട്ടെ. കോലാഹലം അല്ല ഉത്തരം.