Sunday 15 December 2019




'ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് മോഹൻലാലിനോപ്പം അഭിനയിക്കുക എന്നത്' രവി വള്ളത്തോൾ

By Sooraj Surendran .12 Aug, 2019

imran-azhar

 

 

മലയാള സിനിമ- ടെലിവിഷൻ രംഗത്തെ പ്രശസ്ത നടനാണ് രവി വള്ളത്തോൾ. കോട്ടയം കുഞ്ഞച്ചൻ, സാഗരം സാക്ഷി, നീ വരുവോളം, ഗോഡ്ഫാദർ തുടങ്ങിയ മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിൽ അഭിനയമികവ് കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ അഭിനേതാവാണ് രവി വള്ളത്തോൾ. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം തുറന്നുപറയുകയാണ് രവി വള്ളത്തോൾ. ബിഗ് സ്‌ക്രീനിൽ നിരവധി പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹൻലാലിനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നും അതാണ് എന്ന് രവി വള്ളത്തോൾ പറയുന്നു. മോഹൻലാൽ- പ്രിയദർശൻ ചിത്രമായ കാലാപാനിയിലേക്കു രവി വള്ളത്തോളിന് ക്ഷണം ഉണ്ടായിരുന്നു എങ്കിലും അന്നും തന്റെ തിരക്ക് മൂലം അദ്ദേഹത്തിന് പോകാൻ സാധിച്ചിരുന്നില്ല. മോഹൻലാലിനോടും ഇക്കാര്യം താൻ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് രവി വള്ളത്തോൾ പറഞ്ഞു.