Monday 13 July 2020




സാമൂഹിക ശ്രദ്ധ പിടിച്ചുപറ്റി 'മൈ ബ്ലഡി ജീന്‍സ്' എന്ന ഷോർട് ഫിലിം

By online desk .28 May, 2020

imran-azhar


മലപ്പുറം: ടൈറ്റ് ജീന്‍സ് ഒരു പെണ്‍കുട്ടിയെ റേപ്പില്‍ നിന്നും രക്ഷിച്ച കഥ അവതരിപ്പിച്ച 'മൈ ബ്ലഡി ജീന്‍സ്' എന്ന ഷോർട് ഫിലിം ദാദ സാഹിബ് ഫാൽക്കെ അവാർഡിനർഹമായതോടെ നിരവധി ഫെസ്ടിവലുകളിലും പ്രദർശനത്തിനെത്തുന്നു. വർധിച്ചു വരുന്ന സ്ത്രീപീഡന നിരക്കുകൾക്ക് കാരണമായി സദാചാരക്കാർ ഇപ്പോഴും കുറ്റമായി കാണുന്നത് ഓരോ സ്ത്രീയുടെയും വസ്ത്രധാരണ രീതിയെ ആണ് , അതിൽ തന്നെ വീടും കുറ്റം പറയുന്നത് ജീന്സിനെ ആണ്

സ്ത്രീകൾക്ക് നേരെ നടക്കുന്ന ഒട്ടുമിക്ക അതിക്രമണങ്ങൾക്കും കാരണം ജീൻസ്‌ ആണെന്ന് നാം എത്രവട്ടം കേട്ടിരിക്കുന്നു, അത്തരത്തിലൊരു ജീൻസിന്റെ കഥപറയുകായാണ് 'മൈ ബ്ലഡി ജീന്‍സ്'

(ജി.തോമസ്, ആമി, ഷിബില്‍ നജീബ്) എന്നിവരുടെ കൂട്ടുകെട്ടിൽ പിറന്ന ഷോർട് ഫിലിം ഒരു പെണ്‍കുട്ടിയുടെ ജീന്‍സിന്റെ , അഥവാ ജീന്‍സ് ധരിച്ച പെണ്‍കുട്ടിയുടെ , അവളുടെ ഇഷ്ടങ്ങളുടെ ,അവള്‍ക്ക് മേല്‍ വന്ന് വീണ നോട്ടങ്ങളുടെ , അതിജീവനത്തിന്റെ കഥയാണ്പറയുന്നത് . കോര്‍പ്പറേറ്റ് ലോകത്ത് ജോലി ചെയ്യുന്ന ഏതൊരു പെണ്‍കുട്ടിയുടേയും ദിവസത്തിന്റെ തുടക്കത്തിലുള്ള തിരക്കുകള്‍ക്കിടയില്‍ നിന്നാണ് കഥ തുടങ്ങുന്നത്. തനിക്ക് സമ്മാനമായി കിട്ടിയ വലുപ്പം കുറച്ച് കുറഞ്ഞുപോയ ജീന്‍സ് കഷ്ടപ്പെട്ട് ധരിച്ച് ഓഫീസിലേക്കു പോകുന്ന ആ പെണ്‍കുട്ടിയോടെ ദിവസത്തെ കഥയാണ് ഈ ഷോര്‍ട്ട് ഫിലിം.

 


2020 ലെ ദാദ സാഹിബ് ഫാല്‍കെ ഫിലിം ഫെസ്റ്റിവലില്‍ സ്‌പെഷ്യല്‍ ജൂറി മെന്‍ഷന്‍ ഈ ഹ്രസ്വചിത്രത്തിന് ലഭിച്ചു. കൂടാതെ ഇന്ത്യക്കകത്തേയും പുറത്തേയും നിരവധി ഫെസ്റ്റിവലുകളില്‍ സ്‌ക്രീന്‍ ചെയ്യുന്നുമുണ്ട് ഈ കൊച്ചു ചിത്രം. ഒരു വലിയ സിനിമയ്ക്ക് മുന്‍പുള്ള ജാസ് കൂട്ടുകെട്ടിന്റെ ആദ്യ സംരംഭം ആണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.