Thursday 20 September 2018



മൈസ്റ്റോറിയിലെ പുതിയ ഗാനം വൈറൽ !

By BINDU PP.01 Jan, 1970

imran-azhar

 

 

 

ഡിസ്‌ലൈക്ക്ൾ ഏറ്റുവാങ്ങിയ മൈസ്റ്റോറിയിലെ പുതിയ ഗാനം പുറത്ത്. പൃഥ്വിരാജും പാര്‍വതിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മൈ സ്റ്റോറിയിലെ മൂന്നാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഗാനം പുറത്തുവിട്ടിരിക്കുന്നത്. പ്രകൃതി ഭംഗിയേറിയ സ്ഥലങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനം ഒരു റൊമാന്റിക് മെലഡിയാണ്. നവാഗത സംവിധായികയായ റോഷ്ണി ദിനകര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയപ്പോള്‍ ഡിസ്‌ലൈക്കുകള്‍ ഉണ്ടായത് വലിയ വാര്‍ത്തയായിരുന്നു. കസബ എന്ന ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ച ചില രംഗങ്ങളെ പാര്‍വതി വിമര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പാട്ടിനെതിരെ ചിലര്‍ രംഗത്തെത്തിയത്. ഷാന്‍ റഹ്മാന്‍ ഈണമിട്ട ഗാനം ഹരിനാരായണനാണ് എഴുതിയത്. പാടിയത് ബെന്നി ദയാലും മഞ്ജരിയും ചേര്‍ന്നാണ്.