Monday 22 July 2019




നാദിർഷായുടെ മേരാ നാം ഷാജി ; ബിജു മേനോനും ആസിഫ് അലിയും ബൈജുവും ഒരുമിക്കുന്നു

By BINDU PP.12 Sep, 2018

imran-azhar

 


ആരാധകരെ പൊട്ടിചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമായി നാദിര്‍ഷയുടെ മേരാ നാം ഷാജി എന്ന ചിത്രം വരുന്നു. നാദിർഷ ചിത്രത്തിൽ ബിജുമേനോൻ , ആസിഫ് അലി , ബൈജു ,നിഖില വിമൽ തുടങ്ങിയവർ ഒരുമിക്കുന്നു. നാദിർഷായുടെ ആദ്യ തമിഴ് ചിത്രം അജിത് ഫ്രം അറുപ്പുക്കോട്ടൈ പൂര്‍ത്തിയായി ഇനി മലയത്തിൽ തിരക്കിലാവാൻ തിരുമാനിച്ചിരിക്കുകയാണ് നാദിർഷ. ദിലീപിനെ പ്രധാനവേഷത്തിൽ എത്തിക്കുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടില്ല. എന്നാൽ ഇപ്പോൾ ആദ്യം മേരാ നാം ഷാജി എന്ന ചിത്രവുമായി മുന്നോട്ട് പോവാൻ തീരുമാനിച്ചിരിക്കുകയാണ്.

 

തിരുവനന്തപുരം ഷാജിയായി ബൈജുവും കോഴിക്കോട് ഷാജിയായി ബിജു മേനോനും കൊച്ചി ഷാജിയായി ആസിഫ് അലിയും എത്തും. ശ്രീനിവാസനും മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിഖില വിമല്‍ ആണ് നായിക. നവംബര്‍ 16ന് തിരുവനന്തപരുത്ത് ചിത്രീകരണം തുടങ്ങും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷന്‍.അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷ ഒരുക്കുന്ന മലയാളചിത്രമാണ് മേരാ നാം ഷാജി.