Monday 23 April 2018

നസ്രിയയുടെ പുതിയ സെൽഫി വൈറൽ

By BINDU PP.25 May, 2017

imran-azhar

 

 

മലയാളികളുടെ വാത്സല്യ നടി എപ്പോഴും നസ്രിയ തന്നെയാണ്. ഫഹദിനെ വിവാഹം ചെയ്ത ശേഷം സിനിമയിൽ നിന്ന് മാറി നിൽകുകയാണെങ്കിലും മലയാളികൾ ഒരുപാട് ഇഷ്ടപെടുന്ന നടിയാണ് നസ്രിയ. സോഷ്യൽ മിഡിയയിൽ വലിയ രീതിയിൽ ആക്റ്റീവ് ആവാത്ത നസ്രിയയുടെ വിശേഷങ്ങൾ ഫഹദ് സോഷ്യൽ മിഡിയയിൽ പങ്കുവെക്കാറുണ്ട്. നസ്രിയയുടെ ഓരോ പുത്തന്‍ സെല്‍ഫികളും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണു സ്വീകരിക്കുന്നത്. സെല്‍ഫികളും ഫഹദിനൊപ്പമുള്ള ചിത്രങ്ങളുമാണു നസ്രിയ കൂടുതലായും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാറ്. ഇപ്പോള്‍ നസ്രിയയുടെ പുതിയ ചിത്രം പുറത്തുവന്നിരിക്കുന്നു. അനിയന്‍ നവീനാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.