Sunday 15 December 2019




കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് ദേശീയ അംഗീകാരം

By online desk.14 Aug, 2019

imran-azhar

 

 

66-ാമത്‌ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചലച്ചിത്ര ഗ്രന്ഥത്തിന്റെ പ്രസാധനത്തിനുള്ള ദേശീയ പുരസ്‌കാരം കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക്. എസ്.ജയചന്ദ്രന്‍ നായരുടെ ‘മൗനപ്രാര്‍ത്ഥന പോലെ’ എന്ന ഗ്രന്ഥത്തിനാണ് മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള പുരസ്കാരം. സ്വര്‍ണകമലും 75,000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത സംവിധായകന്‍ ജി.അരവിന്ദന്റെ ചലച്ചിത്രലോകത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഗ്രന്ഥം നിരവധി അപൂര്‍വ ചിത്രങ്ങള്‍ സഹിതം 2018 ഡിസംബറിലാണ് ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ചത്. രചയിതാവിന് സ്വര്‍ണകമലും 75,000 രൂപയും സമ്മാനമായി ലഭിക്കും.