Tuesday 24 November 2020




കണ്ണന്റെ കല്യാണത്തിന് നവ്യയുടെ കിടുലുക്ക്

By geethu nair.21 Oct, 2020

imran-azhar

രണ്ടു ദിവസം മുന്‍പായിരുന്നു നടി നവ്യാ നായരുടെ സഹോദരന് രാഹുലും സ്വാതിയും തമ്മിലുള്ള വിവാഹം. കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില് വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വിവാഹവേദിയില്‍ തിളങ്ങിയത് നവ്യ തന്നെയായിരുന്നു. താരത്തിന്റെ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, കല്യാണദിവസത്തെ തന്റെ കോസ്റ്റ്യൂമിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് നവ്യ.

ഗോള്‍ഡന്‍ നിറവും കടുംപച്ച നിറവും ഇടകലര്‍ന്ന വലിയ ബോര്‍ഡറുള്ള മഞ്ഞ പട്ടുസാരിയും ഹെവി എബ്രോയിഡറി വര്‍ക്കോട് കൂടിയ ബ്ലൗസുമായിരുന്നു നവ്യയുടെ വേഷം.
വിവാഹവേദിയില്‍ നിന്നുള്ള ചിത്രങ്ങളും നവ്യ പങ്കുവച്ചിരുന്നു. ഹാപ്പി മാരീഡ് ലൈഫ് ടു മൈ ഡിയര്‍ കണ്ണപ്പാ .. എന്റെ സഹോദരാ, സുഹൃത്തേ .. സൂര്യനു കീഴിലുള്ള ഏറ്റവും മണ്ടത്തരങ്ങളായ കാര്യങ്ങളെക്കുറിച്ച് പോലും ഞങ്ങള്‍ വൈകിയ രാത്രികളില്‍ നിരവധി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട് .. ഞാന്‍ ഇപ്പോഴും നിന്നെ ശകാരിക്കുന്നു, അടിക്കുന്നു, കളിയാക്കുന്നു. നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സന്തോഷിക്ക്,തമാശകള്‍ ചെയ്യ്. നീ ഇത്രയും വലുതായി വളര്‍ന്നിട്ടുണ്ടെന്ന് എനിക്കറിയില്ലായിരുന്നു .. നീ ഇപ്പോഴും എന്റെ ചോട്ടു ആണ്, നവ്യ കുറിച്ചു.
സ്വാതി, കണ്ണാ, നിങ്ങളെ രണ്ടുപേരെയും സ്‌നേഹിക്കുന്നു... നിങ്ങള്‍ രണ്ടുപേരും സന്തുഷ്ടവും സമാധാനപരവുമായ ജീവിതം നയിക്കട്ടെ... ജീവിതം എന്നത് ജീവിക്കുന്നതിലാണ്, അതിന്റെ എല്ലാ ദിവസവും, ഓരോ നിമിഷവും... എല്ലാത്തിനുമൊടുവില്‍, നിങ്ങള്‍ എത്ര നന്നായി ജീവിച്ചു എന്നതാണ് പ്രധാനം. പണം അല്ല, നല്ല നിമിഷങ്ങള്‍ സമ്പാദിക്കൂ.., നവ്യ കുറിച്ചു.