Tuesday 07 April 2020




ഗജിനിയില്‍ അഭിനയിക്കാനുള്ള തീരുമാനം വലിയ മണ്ടത്തരം-നയന്‍ താര

By online desk.05 Nov, 2019

imran-azhar

 

സിനിമയിലേക്കുള്ള കടന്നു വരവിനെ കുറിച്ചും ആദ്യ കാല സിനിമകളെക്കുറിച്ചുമുള്ള ചോദ്യത്തിന് നയന്‍താര നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സിനിമാലോകത്തെ ചര്‍ച്ചാ വിഷയം.



തമിഴ് സൂപ്പര്‍താരം സൂര്യയുടെ കരിയര്‍ മാറ്റിയെഴുതിയ ചിത്രം ഗജിനിയില്‍ അഭിനയിച്ചതില്‍ കുറ്റബോധം തോന്നുന്നുവെന്നാണ് നയന്‍താരയുടെ തുറന്നു പറച്ചില്‍. ഗജിനിയില്‍ അഭിനയിക്കാനുള്ള തീരുമാനം ഒരു വലിയ മണ്ടത്തരമായിരുന്നുവെന്ന് സ്വകാര്യ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു.



വാഗ്ദാനം ചെയ്ത കഥാപാത്രമല്ല സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ നല്‍കിയത്.
വഞ്ചിക്കപ്പെട്ടതായി തനിക്ക് തോന്നിയെന്നും താരം തുറന്ന് പറഞ്ഞു. മെഡിക്കല്‍ വിദ്യാര്‍ഥിനിയായ ചിത്രയുടെ വേഷത്തിലാണ് സൂര്യയ്‌ക്കൊപ്പം താരം എത്തിയത്. എ.ആര്‍ മുരുഗദോസായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.



ഈ അനുഭവത്തിന് ശേഷം അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും താരം പറയുന്നു. എ.ആര്‍. മുരുഗദോസ് തന്നെ സംവിധാനം ചെയ്യുന്ന ദര്‍ബാറാണ് നയന്‍സിന്റെ റിലീസാകാനുള്ള ചിത്രമെന്നത് ഈ അഭിമുഖത്തിന് ശേഷം വലിയ ചര്‍ച്ച ആയിട്ടുണ്ട്. സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് നായകനാകുന്ന ചിത്രത്തില്‍ സുനില്‍ ഷെട്ടി, ശ്രിയ സരണ്‍ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. ജനുവരി 14 നാണ് ചിത്രം തിയറ്ററുകളിലെത്തുക.