Friday 25 September 2020




നെഗറ്റീവ് കമന്റുകളൊന്നും എന്നെ ബാധിക്കാറില്ല : നയന്‍താര ചക്രവര്‍ത്തി

By geethu nair.12 Aug, 2020

imran-azhar

കണ്ണിന്നുള്ളില്‍ നീ കണ്‍മണി..ട്രിവാന്‍ഡ്രം ലോഡ്ജിലെ ഈ ഒറ്റപാട്ടിലൂടെ പ്രേക്ഷക മനസില്‍ ചേക്കേറിയ താരമാണ് നയന്‍താര ചക്രവര്‍ത്തി. ബാലതാരമായി സിനിമയിലെത്തിയ നയന്‍താര നായികയാകാനുള്ള തയ്യാറെടുപ്പിലാണ്. സോഷ്യല്‍ മീഡിയയില്‍ വരുന്ന മോശം കമന്റുകളെ കുറിച്ച് ഇപ്പോള്‍ തുറന്ന് പറയുകയാണ് താരം. 

താരത്തിന്റെ വാക്കുകള്‍
ഞാനും അച്ഛനും അമ്മയും ചേര്‍ന്നാണ് എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. പല ഫോട്ടോ ഷൂട്ടിനു താഴെയും നല്ലതും ചീത്തയുമായ കമന്റുകള്‍ വരാറുണ്ട്. അത്തരം നെഗറ്റീവ് കമന്റുകളൊന്നും എന്നെ ഇതുവരെയും ബാധിച്ചിട്ടേയില്ല. നമ്മള്‍ എന്താണ് ചെയ്യുന്നതെന്ന് നമുക്ക് അറിയാലോ. അമ്മയ്‌ക്കൊക്കെ ചില കമന്റുകള്‍ കാണുമ്പോള്‍ സങ്കടം വരാറുണ്ട്. ചിലത് ഡിലീറ്റ് ചെയ്തു കളയാറുണ്ട്. പക്ഷേ എന്നെ അതൊന്നും ബാധിക്കാറില്ല. ഇനി ബാധിക്കുകയുമില്ല. അത്തരം കമന്റുകളോട് ഞാനിന്നേവരെ പ്രതികരിച്ചിട്ടില്ല. അത്രയ്ക്കും മോശം കമന്റ് ആണെങ്കില്‍ ഡിലീറ്റ് ചെയ്യുമന്നേയുള്ളൂ. അല്ലാതെ അവരുടെ കാഴ്ചപാട് മാറ്റേണ്ട കാര്യം എനിക്കില്ല. അവരെന്താണ് വിചാരിക്കുന്നതെന്ന് വച്ചാല്‍ അങ്ങനെ തന്നെ ആയിക്കോട്ടെ.