Friday 24 September 2021




ത്രില്ലടിപ്പിക്കാനൊരുങ്ങി നയന്‍താര; നെട്രികണ്‍ ട്രെയ്‌ലര്‍ പുറത്ത്

By mathew.29 Jul, 2021

imran-azhar

 

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി എത്തുന്ന നെട്രികണ്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. അവള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മിലിന്ദ് റാവു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിഘ്‌നേശ് ശിവന്‍ ആണ് ത്രില്ലര്‍ ജോണറിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത്.

 

ഒരു അന്ധയുടെ വേഷത്തിലാണ് നയന്‍താര ചിത്രത്തിലെത്തുന്നത്. മലയാളി താരം അജ്മല്‍ ആണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ബ്ലൈന്റ് എന്ന കൊറിയന്‍ ചിത്രത്തിന്റെ റീമേക്ക് ആണ് നെട്രികണ്‍.

ആര്‍ ഡി രാജശേഖര്‍ ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. ഗിരീഷ് ഗോപാലകൃഷ്ണന്‍ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ലോറന്‍സ് കിഷോര്‍ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ഓഗസ്റ്റ് 13നാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.