Sunday 12 July 2020




നയൻ‌താരക്കൊപ്പം പ്രണയദിനമാഘോഷിച്ച് വിഗ്‌നേശ് ശിവന്‍; ചിത്രങ്ങൾ കാണാം

By Sooraj Surendran .15 Feb, 2020

imran-azhar

 

 

'എന്റെ മനോഹര കഥയ്ക്ക് ഇന്ന് അഞ്ചു വയസ്സായി. നിന്റെ സ്‌നേഹവും അടുപ്പവും കൂടെയുള്ളപ്പോള്‍ എനിക്കെന്നും വാലന്റൈന്‍സ് ഡേ' നയൻ‌താരക്കൊപ്പം പ്രണയദിനമാഘോഷിച്ചുകൊണ്ടുള്ള ചിത്രങ്ങൾ പങ്കുവെച്ച് സംവിധായകന്‍ വിഗ്‌നേശ് ശിവന്‍ കുറിച്ചു. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയാണ്. രസകരമായ നിരവധി കമന്റുകളാണ് വിഗ്‌നേശ് ശിവന്ന്റെ പോസ്റ്റിന് ലഭിക്കുന്നത്. നയൻതാരയുമായുള്ള വിവാഹം എന്നാണെന്ന ആരാധകരുടെ ചോദ്യത്തിന് 'അറിയില്ല എന്നാണെന്ന്. ഒരിക്കല്‍ നടക്കും' എന്നായിരുന്നു വിഗ്‌നേശ് ശിവന്റെ മറുപടി. ഇരുവരുടേയും പ്രണയത്തിന്റെ അഞ്ചാം വാര്‍ഷികമായെന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ ഉൾക്കൊണ്ടത്. വിഗ്‌നേശ് ശിവന്റെ വാലന്റൈന്‍സ് ഡേ ആശംസകള്‍ ഏതായാലും ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.