Saturday 06 June 2020




'എന്തൊരു ഫോട്ടോഗ്രാഫി.. താങ്കളുടെ ഫോട്ടോഗ്രാഫി ടീച്ചർ സംതൃപ്തനായിരിക്കുന്നു', നസ്രിയയുടെ ചിത്രത്തിന് ഫർഹാൻ ഫാസിലിന്റെ കമന്റ്

By Sooraj Surendran.10 Apr, 2020

imran-azhar

 

 

മലയാളത്തിന്റെ പ്രിയ താരം നസ്രിയ തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഫ്ളാറ്റിലെ ബാൽക്കണിയിൽ നിന്നും ചെടികളെ പരിചരിക്കുന്ന ഫഹദ് ഫാസിലിന്റെയും, അരികെ നിൽക്കുന്ന വളർത്തുനായ ഓറിയോയുടെയും ചിത്രമാണ് നസ്രിയ പങ്കുവെച്ചത്. രസകരമായ കമന്റുകളുമായി ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നസ്രിയയുടെ ചിത്രത്തിന് ഫഹദ് ഫാസിലിന്റെ സഹോദരൻ ഫർഹാൻ ഫാസിൽ നൽകിയ കമന്റാണ് ഇതിൽ ശ്രദ്ധേയം. 'എന്തൊരു ഫോട്ടോഗ്രാഫി.. താങ്കളുടെ ഫോട്ടോഗ്രാഫി ടീച്ചർ സംതൃപ്തനായിരിക്കുന്നു' എന്നായിരുന്നു ഫർഹാന്റെ കമന്റ്. ആരാധകരുമായി നിരന്തരം തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുള്ള താരമാണ് നസ്രിയ. നസ്രിയയുടെ വളർത്തുനായ ഓറിയോയെയും പ്രേക്ഷകർക്ക് സുപരിചിതമാണ്. 'കൂടെ'യുടെ ഷൂട്ടിംഗിനായി ഊട്ടിയിലെത്തിയപ്പോൾ ഓറിയോയോയും നസ്രിയ കൂടെ കൂട്ടിയിരുന്നു.