Tuesday 26 October 2021




ജീവിതം വഴിതിരിച്ചുവിട്ട കലാകൗമുദിയിലെ ഇന്റര്‍വ്യൂ, ഭരതനുമായുള്ള ആദ്യ കൂടിക്കാഴ്ച; നെടുമുടി വേണു മനസ് തുറന്നപ്പോൾ...

By സൂരജ് സുരേന്ദ്രൻ .11 Oct, 2021

imran-azhar

 

 

ഇനിയും നിരവധി കഥാപാത്രങ്ങള്‍ക്ക് അഭ്രപാളിയില്‍ ജീവന്‍ പകരാന്‍ ശേഷിയുള്ള അതുല്യ കലാകാരനെയാണ് ഇന്ത്യൻ സിനിമയ്ക്ക് നഷ്ടമായിരിക്കുന്നത്. സ്വതസിദ്ധമായ ശൈലിയിൽ കഥാപാത്രങ്ങളെ പ്രേക്ഷക മനസുകളിൽ ആഴത്തിൽ പതിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം ഏതൊരു അഭിനേതാവിനും പാഠപുസ്തകം തന്നെയാണ്.

 

നടനായും, സഹനടനായും, വില്ലനായും, ഹാസ്യതാരമായുമൊക്കെ അഭ്രപാളിയിൽ തന്റെ സിംഹാസനം നേടിയെടുത്ത വേണുവിന്റെ സിനിമയിലേക്കുള്ള യാത്ര അത്ര സുഖകരമായിരുന്നില്ല. ജീവിതം വഴിതിരിച്ചുവിട്ട കലാകൗമുദിയിലെ ഇന്റര്‍വ്യൂവിനെ കുറിച്ച് നെടുമുടി വേണു പറഞ്ഞ വാക്കുകൾ:

 

"ഒരുദിവസം കലാകൗമുദി ചീഫ് എഡിറ്റർ എംഎസ് എന്നെ അദ്ദേഹത്തിന്റെ കാബിനിലേക്ക് വിളിപ്പിച്ചു. ''വേണൂ, സംവിധായകന്‍ ഭരതന്‍ തിരുവനന്തപുരത്ത് വന്നിട്ടുണ്ട്. ഹോട്ടല്‍ നികുഞ്ജത്തിലാണ് താമസം. എത്രയും വേഗം അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂ എടുക്കണം.'' എനിക്ക് ആലോചിക്കാനൊന്നുമുണ്ടായിരുന്നില്ല, ഉടന്‍തന്നെ നികുഞ്ജത്തിലേക്ക് പുറപ്പെട്ടു.

 

അതായിരുന്നു ഭരതനുമായുള്ള ആദ്യ കൂടിക്കാഴ്ച. ഭരതനോട് സംസാരിച്ചുതുടങ്ങിയപ്പോള്‍ത്തന്നെ ആദ്യം തോന്നിയത് ഞങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ പരിചയപ്പെടേണ്ടവരായിരുന്നു എന്നാണ്." ആ കൂടിക്കാഴ്ച തന്റെ ജീവിതം മാറ്റിമറിച്ചെന്നും നെടുമുടി വേണു പറഞ്ഞു.

 

നികുഞ്ജത്തിൽ വെച്ചാണ് കമല്‍ഹാസനെ നായകനാക്കി താന്‍ സംവിധാനംചെയ്യാന്‍ പോകുന്ന ആരവം സിനിമയെക്കുറിച്ച് ഭരതന്‍ എന്നോടു പറഞ്ഞത്. ആരവത്തിന്റെ കഥ ഭരതൻ എന്നോട് പറഞ്ഞു.

 

കഥയെല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ 'മരുത്' എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എന്തിനാണ് കമലഹാസന്‍, വേണു പോരേ എന്ന് ഭരതൻ. രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല. പിന്നെന്താ നമുക്ക് ചെയ്യാം എന്ന് ഞാന്‍ പറഞ്ഞു. ആ ഇന്റര്‍വ്യൂ ആയിരുന്നു എന്റെ ജീവിതം വഴിതിരിച്ചുവിട്ടത്.