Friday 29 May 2020




'ഒരിക്കലും വിവാഹിതനായ ഒരാളുമായി ബന്ധം സ്ഥാപിക്കരുത്', അനുഭവം പങ്കുവെച്ച് ബോളിവുഡ് താരം നീന ഗുപ്ത

By Sooraj Surendran.04 Mar, 2020

imran-azhar

 

 

ഒരിക്കലും വിവാഹിതനായ ഒരാളുമായി ബന്ധം സ്ഥാപിക്കരുതെന്ന് ബോളിവുഡ് താരം നീന ഗുപ്ത. 'സച്ച് കഹൂൻ തോ' ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു നീനയുടെ ജീവിതത്തെ കുറിച്ചുള്ള തുറന്നെഴുത്ത്. ഉത്തരാഖണ്ഡിലെ മുക്തേശ്വറിൽ ഒരു അവധിക്കാലം ആഘോഷിക്കുന്നതിനിടയിലാണ് നീന ഗുപ്തയുടെ വെളിപ്പെടുത്തൽ. നീനയുടെ വാക്കുകൾ ഇങ്ങനെ: “ഉള്ളത് പറയട്ടെ, ഒരിക്കലും വിവാഹിതനായ ഒരാളുമായി ബന്ധം സ്ഥാപിക്കരുത്,” ഒരിക്കൽ താൻ വിവാഹിതനായ ഒരാളുമായി പ്രണയബന്ധത്തിലായിരുന്നു. തുടർന്ന് ജീവിതത്തിൽ സംഘർഷപൂർണമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയതെന്നും നീന പറയുന്നു. എന്നാൽ ഇക്കാര്യം അദ്ദേഹത്തിന്റെ ഭാര്യയെ അറിയിക്കാൻ പലതവണ വിചാരിച്ചിരുന്നുവെന്നും നീന പറയുന്നു". തിങ്കളാഴ്ചയായിരുന്നു നീനയുടെ ഫേസ്ബുക് പോസ്റ്റ്. വെസ്റ്റ് ഇൻഡീസ് മുൻ ക്രിക്കറ്റ് താരം വിവിയൻ റിച്ചാർഡ്‌സുമായുള്ള നീനയുടെ പ്രണയം വാർത്തകളിൽ ഇടംനേടിയിരുന്നു.