Sunday 15 December 2019




നമ്രമുഖനായി മമ്മൂട്ടി; മാമാങ്കത്തിലെ പുതിയ ചിത്രം സൂപ്പർ ഹിറ്റ്

By Chithra.12 Nov, 2019

imran-azhar

 

മലയാളികൾ കാത്തിരിക്കുന്ന മമ്മൂക്ക ചിത്രത്തിലെ ഏറ്റവും പുതിയ ഒരു ചിത്രമാണ് ഇപ്പോൾ ചലച്ചിത്ര ലോകത്തെ സംസാരവിഷയം. മമ്മൂട്ടി തന്റെ ട്വിറ്റർ പേജിൽ പങ്കുവെച്ച ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.

 

സ്ത്രൈണ ഭാവത്തിലുള്ള മമ്മൂട്ടിയാണ് ചിത്രത്തിൽ. സിനിമയുടെ ചില ഭാഗങ്ങളിൽ മമ്മൂട്ടി നാരീഭാവത്തിൽ എത്തും എന്ന വാർത്തകൾക്കൊപ്പം ചേർത്ത് വായിക്കേണ്ടതാണ് ഈ ചിത്രം. ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ട അധികം വൈകാതെ തന്നെ ചിത്രം ട്രെൻഡിങ് ആയി.

 



 

വ്യവസായിയായ വേണു കുന്നപ്പിള്ളിയുടെ നിർമാണത്തിൽ എം. പത്മകുമാറാണ് മാമാങ്കം സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലെ ക്ലാസിക്കും ചരിത്രവുമാകാൻ പോകുന്ന ചിത്രമായിരിക്കും മാമാങ്കം എന്നാണ് സൂചന. മമ്മൂട്ടിയോടൊപ്പം ഉണ്ണി മുകുന്ദൻ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, സിദ്ദിക്ക്, മാസ്റ്റർ അച്യുത്, പ്രാചി, അനു സിത്താര, കനിഹ, ഇനിയ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഡിസംബറിലാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്.