Tuesday 19 March 2024




തകർപ്പൻ മേക്കോവറിൽ പ്രിയ താരം; ചിത്രം വൈറൽ

By Sooraj Surendran .24 Oct, 2019

imran-azhar

 

 

ഹാസ്യ വേഷങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. ഇപ്പോഴിതാ പുതു ചിത്രത്തിനായി താരം നടത്തിയ മേക്കോവർ സാമൂഹ്യ മാധ്യമങ്ങളിൽ കയ്യടി നേടുകയാണ്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 എന്ന ചിത്രത്തിന് വേണ്ടിയാണ് സുരാജിന്റെ പുത്തൻ ഗെറ്റപ്പ്.

 

കഥാപാത്രത്തിന്റെ പ്രായം വെളിപ്പെടുത്തുന്നതിന് മുടി മുൻ ഭാഗത്തു നിന്നും കളഞ്ഞു. കൃത്രിമത്വം അനുഭവപ്പെടാതിരിക്കാൻ ചുളിവുകൾ ഉണ്ടാക്കാൻ പ്രത്യേക തരം മെറ്റീരിയൽ ആണ് ഉപയോഗിച്ചിരിക്കുന്നത്. 'സൂരജ് വെഞ്ഞാറമൂട് എന്ന നടനിലെ പ്രതിഭയെയും അർപ്പണ ബോധത്തെയും അത്ഭുതയോടെയല്ലാതെ നോക്കിക്കാണാൻ ആവില്ല. അത്രയും പ്രചോദനാത്മകം ആയിരുന്നു അദ്ദേഹത്തോടൊപ്പമുള്ള അനുഭവം' മേക്കപ്പ് മാൻ റോനെക്സ് സേവിയർ പറഞ്ഞു. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ആൻഡ്രോയിഡ് കുഞ്ഞപ്പൻ മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമിക്കുന്നത്.