Sunday 24 June 2018

പുതിയ ചിത്രത്തില്‍ നിമിഷ സജയന്‍ നായിക മാത്രമല്ല സഹസംവിധായകയുമാണ്

By Anju N P.11 Mar, 2018

imran-azhar

 


തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് നിമിഷ സജയന്‍. ബോസ്ഓഫീസില്‍ മികച്ച വിജയം നേടിയ ചിത്രമായിരുന്നു ഇത്. ഈ ഒറ്റ സിനിമയിലെ അഭിനയ മികവ് നിമിഷക്ക് മുന്‍നിരനായികമാരുടെ ഒപ്പം ഇടം നേടിക്കൊടുത്തു .തുടര്‍ന്ന് ദേശീയതലത്തില്‍ വരെ ശ്രദ്ധേയനായ എഡിറ്റര്‍ ബി അജിത്ത് കുമാര്‍ തന്റെ ആദ്യ സംവിധാനസംരംഭമായ ഈട ചിത്രത്തിനും മികച്ച അഭിപ്രായം ആണ് ലഭിച്ചത്. എന്നാല്‍; ഇപ്പോള്‍ നിമിഷ സജയന്‍ പുതിയ ഒരു മേഖലയില്‍ കൂടെ കൈവയ്ക്കുകയാണ് . ടൊവിനോ തോമസ് നായകനാകുന്ന ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിലാണ് നിമിഷ സഹസംവിധായകയാകുന്നത്. മധുപാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

ടോവിനോ തോമസ് നായകന്‍ ആവുന്ന ഈ ചിത്രത്തില്‍ സഹസംവിധായകയാകുന്നത്തിനു ഒപ്പം ഈ ചിത്രത്തില്‍ നായികാ കൂടെ ആണ് . മുംബൈയില്‍നിന്ന് കൊച്ചിയിലെത്തിയ നിമിഷ അഭിനയപഠനത്തിനുശേഷമാണ് സിനിമയില്‍ തുടക്കമിട്ടത്.