Tuesday 15 October 2019




പൃഥ്വിരാജ് ചിത്രം നയനിന്റെ ഷൂട്ട് ഇനി ഹിമാലയത്തില്‍

By Abhirami Sajikumar.18 Apr, 2018

imran-azhar

 

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും സോണി പിക്‌ച്ചേര്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന നയന്‍ (ഒന്‍പത്)  എന്ന ചിത്രത്തിന്റെ കേരളത്തിലെ ഷൂട്ട് അവസാനിച്ചു. അടുത്ത ഷെഡ്യൂള്‍ ഹിമാലയത്തിലാണെന്ന് പൃഥ്വിരാജ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. മലയാളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്തൊരു കാഴ്ചയായിരിക്കും സിനിമയായിരിക്കും നയനെന്ന് പൃഥ്വി പറയുന്നു

കോട്ടയം രാമപുരത്തായിരുന്നു ചിത്രത്തിന്റെ ആദ്യ ഷൂട്ടിങ് ആരംഭിച്ചത്. മല്ലിക സുകുമാരന്‍, ഇന്ദ്രജിത്ത്, സുപ്രിയ എന്നിവരും ലൊക്കേഷനില്‍ എത്തിയിരുന്നു. സംവിധായകന്‍ കമലിന്റെ മകനായ ജെനൂസ് മുഹമ്മദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പൃഥ്വി തന്നെയാണ് നായകന്‍.

 

 

സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാണ് നയന്‍. ചിത്രത്തില്‍ ഒരു ശാസ്ത്രജ്ഞന്റെ വേഷമാണ് പ്രിഥ്വിരാജിന്. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഷാന്‍ റഹ്മാന്‍ ആണ്. നിത്യ മേനോന്‍ നായികയായെത്തുന്ന ചിത്രത്തില്‍ പാര്‍വതിയും പ്രധാനവേഷത്തിലെത്തുന്നു. സിനിമയിലെ മറ്റുതാരങ്ങളെ തീരുമാനിച്ചിട്ടില്ല.