Sunday 17 February 2019


ലൈംഗികാവശ്യവുമായി പലരും സമീപിച്ചിട്ടുണ്ട്: പല സെറ്റുകളിൽ നിന്ന് ഇറങ്ങിപ്പോയിട്ടുമുണ്ട്: നിത്യാ മേനോൻ

By Sooraj Surendran .10 Nov, 2018

imran-azhar

 

 

മി ടൂ ക്യാംപെയ്നിന്റെ ഭാഗമായി തന്റെ നിലപാട് വ്യക്തമാക്കി നിത്യാ മേനോൻ. കൊച്ചിയിൽ നടി അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് രൂപീകരിച്ച വനിതാ ചലച്ചിത്ര പ്രവർത്തകരുടെ സംഘടനയിൽ അംഗമാകാത്തത് ഒരു കൂട്ടം ആൾക്കാരോടൊപ്പം പ്രതികരിക്കുന്നതിനേക്കാൾ തനിക്കിഷ്ടം ഒറ്റയ്ക്ക് പ്രതികരിക്കാനും പോരാടാനുമാണ് ഇഷ്ടമെന്ന് നടി നിത്യാ മേനോൻ വ്യക്തമാക്കി. തനിക്ക് പ്രതികരണങ്ങൾ നടത്താൻ തന്റേതായ മാർഗങ്ങളുണ്ടെന്നും നിത്യാ മേനോൻ പറഞ്ഞു. തനിക്ക് പല സെറ്റുകളിലും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, പലരും ലൈംഗികാവശ്യവുമായി തന്നെ സമീപിച്ചിട്ടുണ്ടെന്നും അത്തരം സെറ്റുകളിൽ നിന്നും ഇറങ്ങിപോകുകയാണ് ചെയ്തിട്ടുള്ളതെന്നും നിത്യാ മേനോൻ പ്രതികരിച്ചു. ഇത്തരം പ്രശ്നങ്ങൾ താൻ നിശബ്ദമായാണ് നേരിടാറുള്ളതെന്നും നിത്യാ മേനോൻ പറഞ്ഞു. ബോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ് താരം. ജഗൻ ശക്തി സംവിധാനം ചെയ്യുന്ന അക്ഷയ് കുമാർ ചിത്രമായ മിഷൻ മംഗൽ ആണ് നിത്യയുടെ ആദ്യ ചിത്രം. മലയാളത്തിൽ കോളാമ്പിയാണ് നിത്യയുടെ പുതു ചിത്രം.