Thursday 22 August 2019




'മലർവാടി ആർട്സ് ക്ലബ് കരിയറിലെ നിർണായക വഴിത്തിരിവായിരുന്നു' നിവിൻ പോളി

By Sooraj Surendran .18 Jul, 2019

imran-azhar

 

 

മലർവാടി എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷക മനസുകൾ കീഴടക്കി നായക പദവിയിലേക്ക് ഉയർന്ന താരമാണ് നിവിൻ പോളി. ചിത്രം റിലീസ് ചെയ്ത് ഇന്ന് 9 വർഷങ്ങൾ പിന്നിടുകയാണ്. നിവിൻ പോളി എന്ന നടന്റെ അഭിനയ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു മലർവാടി ആർട്സ് ക്ലബ്. തന്നെ പിന്തുണച്ച എല്ലാ പ്രേക്ഷകർക്കും ചിത്രം സംവിധാനം ചെയ്ത വിനീത് ശ്രീനിവാസനും നിവിൻ നന്ദി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ സന്തോഷ പ്രകടനം. നിവിൻ പോളിക്ക് പുറമെ മലയാള സിനിമയിൽ സജീവ സാന്നിധ്യമായി മാറിയ അജു വർഗീസും മലർവാടി ആർട്സ് ക്ലബ്ബിലൂടെയാണ് അഭിനയ രംഗത്തേക്ക് കടക്കുന്നത്.

 

 

 

This day, 9-years ago, #Malarvadi changed my life forever. A big thank you to Vineeth Sreenivasan and to everyone for the love & support! 😍 #9YearsOfMalarvadi pic.twitter.com/2rItDcDKmn

— Nivin Pauly (@NivinOfficial) July 16, 2019 " target="_blank">