Wednesday 12 December 2018


പിറന്നാൾ ദിനത്തിൽ നിവിന് കിട്ടിയ കിടിലം സർപ്രൈസ്‌ !!!

By BINDU PP .11 Oct, 2018

imran-azhar

 

 

നിവിൻ പോളി പിറന്നാൾ ദിനത്തിൽ ഇരട്ടി മധുരമാണ് നടനെ തേടിയെത്തിയത്. റോഷൻ ആൻഡ്രൂസ് ചിത്രം കായകുളം കൊച്ചുണ്ണി തിയേറ്ററിൽ നിറഞ്ഞ കൈയ്യടി നേടിക്കൊണ്ടിരിക്കുകയാണ്. ഇരട്ടി മധുരമായി മമ്മൂക്കയുടെ വക സൂപ്പർ സർപ്രൈസ്‌ നിവിന് നൽകി. നിവിൻ പോളിയുടെ പിറന്നാൾ ദിനത്തിൽ വിലമതിക്കാനാകാത്ത സമ്മാനമാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. നിവിൻ നായകനാകുന്ന മിഖായേൽ എന്ന ചിത്രത്തിൻ്റെ ടീസര്‍ പുറത്ത് വിട്ടു. നടൻ മമ്മൂട്ടി തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തു വിട്ടത്.

 


പൊതിരെ തല്ലിച്ചതയ്ക്കുന്ന പോലീസിന് നിവിൻ്റെ കഥാപാത്രം നൽകുന്ന മാസ് മറുപടിയാണ് ചിത്രത്തിൻ്റെ ടീസറിൻ്റെ ഹൈലൈറ്റ്. മഞ്ജിമ മോഹനാണ് ചിത്രത്തിലെ നായിക. 'ഇതിലും ഡോസ് കൂടിയത് ഞാന്‍ എഴുതുന്നുണ്ട്' എന്ന നിവിൻ്റെ മാസ് മറുപടി ഇതിനോടകം വൈറലാണ്. ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി തിരക്കഥയും സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഇത്. ടീസറിനൊപ്പം നിവിന് പിറന്നാള്‍ ആശംസകളും മമ്മൂട്ടി അറിയിച്ചിട്ടുണ്ട്. ആക്ഷൻ ചിത്രമാണ് ഇത്. ചിത്രത്തില്‍ ഉണ്ണി മുകുന്ദനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.