Friday 14 August 2020




ആഹഹാ...വെറൈറ്റി...വെറൈറ്റി...., പ്രേമത്തിന്റെ കഥ കേട്ടപ്പോള്‍ തോന്നിയതിനെ കുറിച്ച് നിവിന്‍പോളി

By geethu nair.12 Jul, 2020

imran-azhar

നിവിന്‍ പോളിയും മൂന്ന് നായികമാരും കൂടി എത്തി മലയാള സിനിമയുടെ റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രമായിരുന്നു പ്രേമം. അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കിയ ഈ ചിത്രം ട്രെയിലര്‍ പോലും പുറത്ത് വിടാതെയാണ് തീയേറ്ററുകളിലെത്തിയത്. ഇപ്പോഴിതാ നിവിന്‍ പ്രേമത്തിന്റെ കഥ കേട്ടപ്പോള്‍ ആദ്യം തോന്നിയ കാര്യം മുതല്‍ ചിത്രീകരണവിശേഷങ്ങള്‍ വരെ തുറന്ന് പറഞ്ഞ് എത്തിയിരിക്കുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നിവിന്റെ വെളിപ്പെടുത്തല്‍.

 

നിവിന്‍ പറഞ്ഞത് :
പ്രേമത്തിന്റെ കഥ എന്താണെന്ന് ആദ്യമായി ചോദിച്ചപ്പോള്‍ അല്‍ഫോന്‍സ് പറഞ്ഞത് എടാ അത് ഇത്രേ ഉള്ളൂ ഒരുത്തന്റെ ആദ്യ പ്രണയം അത് പൊട്ടുന്നു... കുറച്ചു കഴിഞ്ഞു വേറൊന്നു വരും അതും ശരിയാകുന്നില്ല... അപ്പോള്‍ മൂന്നാമതൊരു പ്രേമം കൂടി.. കഥ കേട്ട് ഞങ്ങള്‍ മുഖത്തോട് മുഖം നോക്കി നല്ല വെറൈറ്റി സബ്ജക്ട് ആണല്ലോയെന്നു കണ്ണിറുക്കി ചിരിച്ചുകൊണ്ട് പറയുകയും ചെയ്തു.
ആലുവായിലൊരു വീടെടുത് അവിടെ വെച്ചാണ് പ്രേമത്തിന്റെ ചര്‍ച്ചകള്‍ എല്ലാം പുരോഗമിച്ചത്. ഏതാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയിട്ടുള്ള സിനിമയെന്ന് അല്‍ഫോന്‍സ് ചോദിച്ചു . അന്ന് ദൃശ്യമായിരുന്നു മുന്‍പന്തിയില്‍ . ചോദ്യം കേട്ടിരുന്ന ഞങ്ങളെല്ലാവരും ഒന്നിച്ചു തന്നെ ദൃശ്യമെന്ന് ഉത്തരം പറഞ്ഞു. അപ്പോള്‍ അല്‍ഫോന്‍സ് പറഞ്ഞത് നമ്മുടെ സിനിമ അതിനു മുകളില്‍ പോകുമെന്നാണ്. അതു കേട്ട ഞാനുള്‍പ്പടെയെല്ലാവരും അന്ന് മിഴിച്ചിരുന്നത് ഇന്നും ഓര്‍മയില്‍ ഉണ്ട്. കഥയും തിരക്കഥയും പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ആരൊക്കെ ഏതൊക്കെ വേഷത്തില്‍ എത്തണമെന്ന് തീരുമാനിക്കുന്നതിന് മുമ്പാണ് അല്‍ഫോന്‍സിന്റെ ഇത്തരത്തിലുള്ള ഡയലോഗ്. പക്ഷെ അല്‍ഫോന്‍സ് അത് നിരന്തരം പറഞ്ഞുകൊണ്ടിരിന്നു. സ്ഥിരമായി കേട്ടു കേട്ട് ഞങ്ങളുടെ ഉള്ളിലും അത് കയറിക്കൂടി , വലിയ വിജയം നേടാന്‍ പോകുന്ന ഒരു സിനിമയുടെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നതെന്ന തോന്നാല്‍ ചിത്രീകരണം നടക്കുമ്പോള്‍ തന്നെ ഉള്ളിലുറച്ചിരുന്നു.