Sunday 09 December 2018


വ്യത്യസ്ഥ ലുക്കില്‍ ജയസൂര്യ; 'ഞാന്‍ മേരിക്കുട്ടി'യുടെ ടീസര്‍ പുറത്തിറങ്ങി

By Anju N P.11 Mar, 2018

imran-azhar

 

മലയാളത്തില്‍ രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ കൂട്ടുക്കെട്ടില്‍ വീണ്ടുമൊരു ചിത്രമെത്തുന്നു. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് 'ഞാന്‍ മേരിക്കുട്ടി'. പ്രേതം, സു സു സുധി വാത്മീകം എന്നിവയായിരുന്നു ഇരുവരുടെയും കൂട്ടുക്കെട്ടില്‍ പിറന്ന മറ്റു സിനിമകള്‍.

 

ക്യാപ്റ്റന്‍ സത്യനായി വന്ന് പ്രേക്ഷകരുടെ കയ്യടി നേടിയ താരം ഏറെ വ്യത്യസ്തമായൊരു ഗെറ്റപ്പിലാണ് വരുന്നത്. ചിത്രത്തില്‍ മേരിക്കുട്ടിയായി എത്തുന്നത് ജയസൂര്യയാണ്. ചിത്രത്തിന്റെ ടീസര്‍ ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. രഞ്ജിത്ത് ശങ്കരിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്.

 

 

ഡ്രീംസ് ആന്‍ഡ് ബിയോന്‍ഡിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. മേരിക്കുട്ടി എന്ന കേന്ദ്ര കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം പുരോഗമിക്കുന്നത്.