Tuesday 21 January 2020




പ്രേക്ഷക ഹൃദയം കീഴടക്കി നോ ഫാദേഴ്‌സ് ഇന്‍ കശ്മീര്‍

By online desk.10 Dec, 2019

imran-azhar

 

കശ്മീരിന്റെ പശ്ചാത്തലത്തില്‍ അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്ത 'നോ ഫാദേഴ്‌സ് ഇന്‍ കാശ്മീര്‍' രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനം കീഴടക്കി. പട്ടാളക്കാര്‍ പിടിച്ചു കൊണ്ട് പോയ അച്ഛനെ അന്വേഷിക്കുന്ന മകളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

 

കശ്മീരിന്റെ രാഷ്ട്രീയം കൂടി ചര്‍ച്ച ചെയ്യുന്ന ചിത്രം നിറഞ്ഞ സദസിലാണ് പ്രദര്‍ശിപ്പിച്ചത്. പ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ചുള്ള ഈ ചിത്രത്തിന്റെ പുനഃ പ്രദര്‍ശനം ഡിസംബര്‍ 12 ന് രാത്രി 8.30 ന് നിശാഗന്ധിയില്‍ നടക്കും. സൊളാനസിന്റെ സൗത്ത്, ടോം വാലറിന്റെ ദ കേവ്, 1982, ദ ഹോള്‍ട്ട്, ഹവ്വാ മറിയം, ആയിഷ, വേര്‍ഡിക്റ്റ്, ആദം, ബലൂണ്‍ എന്നീ ചിത്രങ്ങളും പ്രേക്ഷകപ്രീതി നേടി.



മലയാള സിനിമ ഇന്നില്‍ ആറു ചിത്രങ്ങളാണ് ഇന്നലെ പ്രദര്‍ശിപ്പിച്ചത്. അനുരാജ് മനോഹറിന്റെ ഇഷ്‌ക്ക്, പ്രിയനന്ദനന്റെ സൈലെന്‍സര്‍, മധു സി നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ്, സലിം അഹമ്മദിന്റെ ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു, ശ്യാമപ്രസാദിന്റെ ഒരു ഞായറാഴ്ച്ച, ജയരാജ് സംവിധാനം ചെയ്ത രൗദ്രം എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്.