By anju.10 Oct, 2018
ദില്ളി: ക്വീന്‍ സംവിധായകന് വികാസ് ബാലിനെതിരായ ലൈംഗിക ആരോപണത്തില്‍ കങ്കണ റനൗത്തിനെ പിന്തുണച്ച് നയനി ദീക്ഷിത്തും രംഗത്ത്. തനിക്കും സമാനമായ അനുഭവമുണ്ടായെന്നും നയനി വെളിപ്പെടുത്തി. കങ്കണയ്ക്കൊപ്പം ക്വീനില്‍ നയനിയും അഭിനയിച്ചിരുന്നു. വികാസ് ബാല്‍ തന്നോട് പലപേ്പാഴും മോശമായി പെരുമാറിയെന്നും ലൈംഗികമായി സമീപിച്ചെന്നും നടി പറയുന്നു. ചിത്രീകരണവുമായി ബന്ധപെ്പട്ട് ടൂ സ്റ്റാര്‍ ഹോട്ടലാണ് ബാല്‍ നയനിക്ക് മുറി നല്‍കിയത്. അത് വേണ്ടെന്ന് പറഞ്ഞപേ്പാള്‍ വികാസിന്റെ മുറിയിലേക്ക് തന്നെ ക്ഷണിക്കുകയും അന്ന് രാത്രി ഒന്നിച്ചുറങ്ങാമെന്ന് പറയുകയും ചെയ്തു. എന്നാല്‍ ക്ഷണം നിരസിച്ച തന്നോട് സംവിധായകന് പിറ്റേന്ന് ഷൂട്ടിംഗ് സൈറ്റില്‍ വച്ച് കണ്ടപേ്പാള്‍ പ്രതികാര ബുദ്ധിയോടെ പെരുമാറിയെന്നും സഹികെട്ട്് കൊല്ളുമെന്ന് പറയേണ്ടി വന്നുവെന്നും നയനി ദീക്ഷിത് വെളിപെ്പടുത്തി. ഷൂട്ടിംഗ് സൈറ്റിലെ മറ്റ് പെണ്‍കുട്ടികളോടും ഇയാള്‍ ഇതേപോലെ പെരുമാറിയതായി തനിക്ക് അറിയാമെന്നും . വസ്ത്രാലങ്കാര വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു പെണ്‍കുട്ടിയെ ഇയാള്‍ സ്ഥിരമായി ശല്യം ചെയ്തിരുന്നുവെന്നും നടി ആരോപിച്ചു. വികാസ് ബാലിനെതിരെ അണിയറ പ്രവര്‍ത്തകരിലൊരാളായ പെണ്‍കുട്ടി നേരത്തേ രംഗത്ത് വന്നിരുന്നു. അതിന് ശേഷമാണ് കങ്കണ റനൗത്ത് എത്തിയത്. പല സ്ത്രീകളും ഇയാള്‍ക്കെതിരെ ആരോപണം നടത്തിയിരുന്നെങ്കിലും ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ള.വികാസ് ബാല്‍ കൂടി അംഗമായ 'ഫാന്റം ഫിലിംസ്' ബാലിനെതിരെയുള്ള ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.